മി ടൂവിനെതിരെ ഉയരുന്ന പരാമർശങ്ങളിൽ അഭിപ്രയം തുറന്ന് പറഞ്ഞ് നടി ദീപ്തി സതി. എന്താണ് മി ടൂവെന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. അതിൽ ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അത് തുറന്നുപറയണമെന്നും ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു. മി ടൂ ആളുകൾ മിസ് യൂസ് ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് അങ്ങനെ ഇതുവരെ തോന്നിട്ടില്ലെന്നാണ് നടി മറുപടി പറഞ്ഞത്.
ദീപ്തി സതിയുടെ വാക്കുകൾ…
ആരെങ്കിലും നിങ്ങളോട് മോശമായി പെരുമാറിയാൽ നിങ്ങൾ എഴുേന്നറ്റ് നിന്ന് അതിനെക്കുറിച്ച് സംസാരിക്കണം. അതാണ് മി ടൂ. പുരുഷൻ സ്ത്രീയോട് മോശമായി പെരുമാറിയാലും സ്ത്രീ പുരുഷനോട് മോശമായി പെരുമാറിയാലും അത് തുറന്ന് പറയുന്നത് തന്നെയാണ് നല്ലത്. കാരണം അത് എത്ര പേർക്ക് സഹായമാവുമെന്ന് നമുക്ക് അറിയില്ല. അങ്ങനെ ആൺ പെൺ വ്യത്യാസം ഈ കാര്യത്തിൽ എനിക്ക് തോന്നിയിട്ടില്ല.
എന്താണ് മി ടൂവെന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. അതിൽ ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ തുറന്നുപറയണം. ഇപ്പോൾ സോഷ്യൽ മീഡിയയൊക്കെ എല്ലാവർക്കും ഉപയോഗപ്പെടുത്താൻ പറ്റിയ നല്ല സ്‌പേസ് അണ്. സെലിബ്രിറ്റി ആണോ സാധാരണക്കാരാനാണോ എന്നത് ഒരു കാര്യമേ അല്ല. മി ടൂ ആളുകൾ മിസ് യൂസ് ചെയ്യുന്നത് പോലെ തോന്നിയിട്ടില്ല.
അതിൽ എന്ത് സംഭവിച്ചു എന്നതിലാണ് കാര്യം. മി ടൂ ആണോ മി ടൂ അല്ലേ എന്നത് അത്ര ഇംപോർട്ടന്റ് അല്ല സത്യത്തിൽ വിക്ടിം കാർഡ് കാണിക്കുന്നവരും നമ്മുടെ ലോകത്തുണ്ട്. ആരാണ് സത്യം പറയുന്നത് ആരാണ് കള്ളം പറയുന്നതെന്ന് മനസിലാക്കാൻ പറ്റില്ല. സത്യം ഏതായാലും പുറത്ത് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം നമുക്ക് ഒന്നും അറിയില്ല. ആളുകൾ കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് അറിയില്ലെന്നും’ ദീപ്തി കൂട്ടിച്ചേർത്തു.