പൃഥ്വിക്ക് ഇംഗ്ലീഷ് മനസിലാകുമോ? ഈ മുടിയുടെ രഹസ്യമെന്താ?..; ചിരിപ്പിച്ച് ദീവിയുടെ ചോദ്യങ്ങള്‍, വൈറലാകുന്നു

‘എമ്പുരാന്‍’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി തെലുങ്ക് അവതാരക തീന്‍മാര്‍ ചന്ദ്രവ എന്ന ദീവി സുജാതയ്ക്ക് നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. ഈ അഭിമുഖം മലയാളികള്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. വിശേഷങ്ങള്‍ ചോദിച്ചറിയും പോലെയാണ് ദീവിയുടെ അഭിമുഖം. ഇംഗ്ലീഷും തെലുങ്കും ഇടകലര്‍ത്തിയാണ് മോഹന്‍ലാലും പൃഥ്വിയും മറുപടി നല്‍കുന്നത്.

വീട്ടില്‍ ആരൊക്കെയുണ്ട്? മക്കളൊക്കെ എന്തു ചെയ്യുന്നു? മക്കളുടെ കല്യാണം കഴിഞ്ഞോ എന്നിങ്ങനെ പോവുന്നു ദീവിയുടെ ചോദ്യങ്ങള്‍. ഇടയ്ക്ക് പൃഥ്വിയോട് ഇംഗ്ലീഷ് മനസിലാവുമോ എന്നും ദീവി ചോദിക്കുന്നുണ്ട്. സാറിന്റെ മുടിക്ക് നല്ല കറുപ്പ് നിറമുണ്ടല്ലോ, എന്താണ് മുടിയുടെ രഹസ്യം എന്ന ചോദ്യത്തിന് മയിലെണ്ണ, പീകോക്ക് ഓയില്‍ എന്നാല്‍ മോഹന്‍ലാല്‍ കുസൃതിയോടെ നല്‍കിയ മറുപടി.

ദീവിയുടെ ചോദ്യങ്ങള്‍ക്ക് കൂടുതലും ഉത്തരം നല്‍കുന്നത് മോഹന്‍ലാലാണ്. താടിയ്ക്ക് കൈകൊടുത്ത് ഇവിടെ എന്തൊക്കെയാ സംഭവിക്കുന്നതെന്ന ഭാവത്തിലാണ് പൃഥ്വിയുടെ ഇരിപ്പ്. വിഡീയോ വൈറലായതോടെ പൃഥ്വിരാജിനെ കുറിച്ച് പരാമര്‍ശിച്ചാണ് കമന്റുകള്‍ കൂടുതലും എത്തുന്നത്. ആദ്യമായാണ് ഒരു ചോദ്യം കേട്ട് പൃഥ്വിരാജ് മിണ്ടാതെ ഇരിക്കുന്നതെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്.

‘ലെ രാജു എനിക്കെന്തിന്റെ കേടായിരുന്നു’, ‘ധൈര്യമുണ്ടെങ്കില്‍ പൃഥ്വിയോട് ഇംഗ്ലീഷില്‍ ചോദിക്ക്’, ‘പൃഥ്വിയ്ക്ക് ഒന്നു ഇറങ്ങി ഓടിയാല്‍ കൊള്ളാമെന്നുണ്ട്’, ‘പൃഥ്വി: സിനിമ എടുക്കാന്‍ ഉണ്ടായിട്ടില്ല ഇത്രയും കഷ്ടപ്പാട് എന്നിങ്ങനെയുള്ള കമന്റുകളാണ് അഭിമുഖ വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Latest Stories

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ