ദുഷ്യന്തനാകാന്‍ ദേവ് മോഹന്‍; 'ശാകുന്തള'ത്തില്‍ നായകനായി 'സൂഫിയും സുജാതയും' താരം

സമാന്തയുടെ നായകനായി “സൂഫിയും സുജാതയും” താരം ദേവ് മോഹന്‍ എത്തുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന “ശാകുന്തളം” എന്ന ചിത്രത്തിലാണ് ദേവ് നായകനായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാളിദാസന്റെ സംസ്‌കൃത നാടകം അഭിജ്ഞാന ശാകുന്തളം. ജനുവരി ആദ്യവാരമാണ് ശാകുന്തളം സിനിമയാക്കുന്നുവെന്ന് ഗുണശേഖര്‍ പ്രഖ്യാപിച്ചത്.

സമാന്ത ശകുന്തളയായി വേഷമിടുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പങ്കുവെച്ചിരുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ശാകുന്തളത്തിന് മണി ശര്‍മ ആണ് സംഗീതം ഒരുക്കുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നും ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥ അവതരിപ്പിക്കുന്ന ചിത്രമാകും ഇതെന്നാണ് സൂചന.

ഈ വര്‍ഷം അവസാനത്തോടെയാകും ചിത്രീകരണം ആരംഭിക്കുക. ദേശീയ അവാര്‍ഡ് ജേതാവായ ഗുണശേഖര്‍ അനുഷ്‌ക്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ്. ശാകുന്തളത്തിനായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ജയസൂര്യയും അദിതി റാവു ഹൈദരിയും കേന്ദ്രകഥാപാത്രങ്ങളായ ചിതമാണ് സൂഫിയും സുജാതയും. സൂഫി എന്ന ടൈറ്റില്‍ റോളിലാണ് ദേവ് മോഹന്‍ ചിത്രത്തില്‍ വേഷമിട്ടത്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ നിന്നുള്ള ആദ്യ ഒ.ടി.ടി റിലീസ് കൂടിയായിരുന്നു.

Latest Stories

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത

ക്ഷേമ പെൻഷൻ തട്ടിച്ച് 1,458 സർക്കാർ ജീവനക്കാർ; ആരോഗ്യവകുപ്പിൽ മാത്രം 370 പേർ, കർശന നടപടിക്കൊരുങ്ങി ധനവകുപ്പ്

ICL ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് LLCയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷന്‍; ആഗോളതലത്തില്‍ 100ല്‍ പരം പുതിയ ശാഖകളുമായി വിപുലീകരണവും ഉടന്‍

സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞു, തിരിച്ചയച്ചു

ചീഞ്ഞ രാഷ്ട്രീയ കളികളാണ് ഇവിടെ നടക്കുന്നത്, എന്‍ഡോസള്‍ഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം: സീമ ജി നായര്‍

ലേലത്തില്‍ അണ്‍സോള്‍ഡ്; ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് കലിപ്പടക്കല്‍, പിന്നിലായി പന്ത്