തിയേറ്ററില്‍ കോടികള്‍ നേടി 'ദേവദൂതന്‍', എന്തുകൊണ്ട് അന്ന് പ്രേക്ഷകര്‍ സ്വീകരിച്ചില്ല? ഉത്തരമിതാണ്..

2000ല്‍ റിലീസ് ചെയ്തപ്പോള്‍ കണ്ടവരില്‍ പലര്‍ക്കും നിരാശ സമ്മാനിച്ച സിനിമയായിരുന്നു ‘ദേവദൂതന്‍’. പിന്നീട് ഈ സിനിമയെ കാലം തെറ്റി വന്ന ക്ലാസിക് എന്ന വിളിച്ച് പ്രേക്ഷകര്‍ ആഘോഷിച്ചിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യമികവോടെ ദേവദൂതന്‍ വീണ്ടും എത്തിയപ്പോള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. റീമാസ്റ്ററും റീ എഡിറ്റും കഴിഞ്ഞ് ജൂലൈ 26ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്.

ചിത്രം 17 ദിവസങ്ങള്‍ക്കുള്ളില്‍ 5.2 കോടി രൂപ നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് സിയാദ് കോക്കര്‍ നിര്‍മ്മിച്ച ചിത്രമാണ് ദേവദൂതന്‍. മോഹന്‍ലാലും ജയപ്രദയും കേന്ദ്ര കഥാപാത്രങ്ങളായപ്പോള്‍ മറ്റൊരാകര്‍ഷണമായത് വിദ്യാസാഗറിന്റെ സംഗീതമായിരുന്നു. എന്നാല്‍ പാട്ടുകള്‍ക്ക് തിയേറ്ററില്‍ അന്ന് കൂവലുകളായിരുന്നു ലഭിച്ചത്. മോഹന്‍ലാലിന് ആ സമയം നിലനിന്നിരുന്ന സ്റ്റാര്‍ഡം സിനിമയെ മോശമായി ബാധിച്ചു എന്ന് പലരും വിധി എഴുതി.

പതിവ് മലയാളസിനിമാ ശൈലിയില്‍ നിന്ന് മാറി ചെയ്‌തെടുത്ത സിനിമ അന്ന് പ്രേക്ഷകര്‍ ഏറ്റെടുത്തില്ല. പക്ഷെ പിന്നീട് സിനിമയെ പ്രശംസിച്ച് പലരും രംഗത്തെത്തി. ഇതോടെയാണ് പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രം നവീകരിച്ച് വീണ്ടും തിയേറ്ററില്‍ എത്തിച്ചത്. എന്തുകൊണ്ടാകും ദേവദൂതന്‍ എന്ന സിനിമയെ അന്ന് പ്രേക്ഷകര്‍ സ്വീകരിക്കാതെയിരുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

2000ല്‍ മോഹന്‍ലാല്‍ നരസിംഹം പോലുള്ള സിനിമകളിലൂടെ അതിമാനുഷ തലത്തിലുളള സൂപ്പര്‍താര ഇമേജിലേക്ക് എത്തപ്പെട്ടിരുന്നു, അതുകൊണ്ടുതന്നെ മോഹന്‍ലാലിന്റെ അതിമാനുഷ കഥാപാത്രത്തെ കാണാനെത്തിയ പ്രേക്ഷകരെ ദേവദൂതനിലെ സംഗീതജ്ഞന്‍ നിരാശപ്പെടുത്തിയിരിക്കാം. സിനിമയില്‍ റൊമാന്‍സ് ഉണ്ടെങ്കിലും അതിലെ നായകന്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വിശാല്‍ കൃഷ്ണമൂര്‍ത്തിയല്ല.

മോഹന്‍ലാലിന്റെ പ്രണയമോ ഹീറോയിസമോ പ്രതീക്ഷിച്ച് പോയവര്‍ ഇതോടെ നിരാശരായി. ഒരു ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ മൂവിയാണ് ദേവദൂതന്‍. എന്നാല്‍ ദേവനദൂതനിലെ ഹൊറര്‍ നമ്മള്‍ അതുവരെ കണ്ട സിനിമകളിലേത് പോലെയായിരുന്നില്ല. മ്യൂസിക് കൊണ്ടും മൂഡ് കൊണ്ടും ഒരു പ്രേതത്തിന്റെ സാന്നിധ്യം സിനിമയില്‍ ഉടനീളം അനുഭവിപ്പിക്കുകയാണ് ദേവദൂതനില്‍. എന്നാല്‍ നമ്മള്‍ അതുവരെ കണ്ട് ശീലിച്ച ഒരു പ്രേതത്തെ അതില്‍ കാണിക്കുന്നുമില്ല. ഇത് അന്നത്തെ പ്രേക്ഷകരെ അത്ര തൃപ്തിപ്പെടുത്തി കാണില്ല.

സിനിമയുടെ പശ്ചാത്തലം ലോക സിനിമകള്‍ ഒന്നും കാണാത്ത സാധാരണക്കാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു. വിക്ടോറിയന്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളും മ്യൂസിക്കിന്റെ പശ്ചാത്തലവും, കുതിരവണ്ടിയും, എന്തരോ മഹാനുഭാവ എന്ന ഗാനവും, സപ്തസ്വരമണിയുള്ള പിയാനോയും സിനിമയ്ക്ക് മറ്റൊരു ടച്ച് നല്‍കുന്നുണ്ട്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരു വെസ്റ്റേണ്‍ ടച്ച്.

ആല്‍ബേട്ടോ എന്ന കുതിരക്കാരന്‍, ആഞ്ജലീന എന്ന അലീന, വില്യം ഇഗ്നേഷ്യസ് എന്ന വില്ലന്‍ ഈ പേരുകളും കഥാപരിസരവും അന്നത്തെ പ്രേക്ഷകര്‍ക്ക് തീര്‍ത്തും അപരിചിതമാണ്. ഇതും സിനിമയുടെ പരാജയത്തിന് ഒരു കാരണമായിരിക്കാം. സിനിമയില്‍ അനാവശ്യമായി ഫൈറ്റ് സീനുകളും കുറേയേറെ കഥാപാത്രങ്ങളും വെറും ഗിമ്മിക്കിനായി ചേര്‍ത്തതും കാണാം ഇതൊക്കെയാകും സിനിമയുടെ പരാജയത്തിന് കാരണം എന്ന ചര്‍ച്ചകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍