പ്രതിഫലം പത്ത് കോടതിക്കും മേലെ, ആദ്യ ഗാനത്തില്‍ നിറഞ്ഞാടി ജാന്‍വി കപൂര്‍; ട്രെന്‍ഡിംഗ് ആയി 'ദേവര'യിലെ 'ചുട്ടമല്ലേ'

കൊരട്ടാല ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ‘ദേവര: പാര്‍ട്ട് 1’ലെ ഗാനം വൈറലാകുന്നു. ‘ചുട്ടമല്ലേ’ എന്ന ഗാനം യൂട്യൂബില്‍ 13 മില്യണ്‍ വ്യൂസ് നേടി ട്രെന്‍ഡിങ് ലിസ്റ്റില്‍ അഞ്ചാമതായി തുടരുകയാണ്. നടി ജാന്‍വി കപൂറിന്റെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ദേവര.

അതിസുന്ദരി ആയാണ് ജാന്‍വിയെ ഗാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിനായി 10 കോടി രൂപയാണ് ജാന്‍വി കപൂര്‍ പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് സംഗീതം നിര്‍വ്വഹിച്ച ഗാനം തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലും ശില്‍പ്പ റാവു ആണ് ആലപിച്ചത്. തമിഴില്‍ ദീപ്തി സുരേഷുമാണ് ആലപിച്ചിരിക്കുന്നത്.

സെയ്ഫ് അലിഖാന്‍ ആണ് ചിത്രത്തില്‍ വില്ലനാകുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. വമ്പന്‍ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ദേവര ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ 27ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. ‘ജനതാ ഗാരേജ്’ എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എന്‍ടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദേവര. യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ