നടന്‍ മോഹിത് റെയ്‌ന വിവാഹിതനായി. അദിതി ശര്‍മ്മ ആണ് വധു. ദേവോം കി ദേവ് മഹാദേവ് എന്ന സീരിയലിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് മോഹിത്. കൈലാസ നാഥന്‍ എന്ന പേരില്‍ മലയാളത്തിലും സീരിയല്‍ എത്തിയിരുന്നു.
താരം തന്നെയാണ് താന്‍ വിവാഹിതനായ വിശേഷം പങ്കുവച്ചിരിക്കുന്നത്. ”ഒന്നും പ്രണയത്തിന് തടസമല്ല.. പ്രതീക്ഷയോടെ അതിര്‍വരുമ്പകളെല്ലാം മറികടന്ന് ഇത് ലക്ഷ്യത്തിലെത്തും. അതേ പ്രത്യാശയും മാതാപിതാക്കളുടെ അനുഗ്രഹവും കൊണ്ട് ഞങ്ങള്‍ ഇപ്പോള്‍ രണ്ടല്ല, ഒന്നാണ്.”
”ഈ പുതിയ യാത്രയില്‍ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും ആവശ്യമാണ്. അദിതി & മോഹിത്” എന്നാണ് മോഹിത് ചിത്രങ്ങളോടൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. മഹാദേവ് സീരിയലില്‍ സതിയായി വേഷമിട്ടിരുന്ന നടി മൗനി റോയിയുമായി മോഹിതിന് അടുപ്പമുണ്ടായിരുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ താരങ്ങള്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ദേവോം കാ ദേവ് മഹാദേവ് എന്ന സീരിയലിന് പുറമേ ഉറി ദ സര്‍ജിക്കല്‍ സ്ടൈക്ക്, ഷിദ്ദിത് തുടങ്ങിയ ചിത്രങ്ങളിലും മോഹിത് വേഷമിട്ടിരുന്നു.