'ഒരിക്കലും ബോറടിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ ഡയറക്ടര്‍ ഒമര്‍ ലുലു വിജയിച്ചു': കുറിപ്പ് ശ്രദ്ധേയമാകുന്നു

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് ഒമര്‍ ലുലു ചിത്രം “ധമാക്ക”. നിക്കി ഗല്‍റാണി, അരുണ്‍, മുകേഷ്, ഉര്‍വ്വശി, ഇന്നസെന്റ്, ധര്‍മ്മജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാവുന്നത്.

ഒരിക്കലും ബോറടിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ ഒമര്‍ ലുലു എന്ന സംവിധായകന്‍ വിജയിച്ചു എന്നാണ് സതീഷ് എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നല്ല കോമഡി ഫാമിലി എന്റര്‍ടൈന്‍മെന്റ് മൂവി ഈ ഫിലിം നല്ലൊരു മെസ്സേജ് നല്‍കുന്നുണ്ട്. ഒരിക്കലും ബോറടിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ ഡയറക്ടര്‍ ഒമര്‍ ലുലു വിജയിച്ചു. സോംഗ് എല്ലാം മികച്ചു നിന്നു. നല്ലൊരു ടീം വര്‍ക്ക്. ഇതിലെ ആര്‍ട്, കോസ്റ്റിയൂം മേക്കപ്പ് ഒന്നിനൊന്നു മികച്ചത് ആണ്. ധര്‍മ്മജന്‍ കലക്കി ഫ്രീക്ക് ലുക്ക് ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായൊരു ഗെറ്റപ്പ് 10/10.

Read more