യുവത്വത്തിന്റെ ആഘോഷമായി 'ധമാക്ക', പുതുവര്‍ഷത്തില്‍ എത്തുന്നു

നിക്കി ഗല്‍റാണി, അരുണ്‍ കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു ഒരുക്കുന്ന ചിത്രം “ധമാക്ക” ജനുവരി രണ്ടിന് റിലീസിനെത്തും. ഒരു കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ധമാക്ക എന്ന പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു ഫെസ്റ്റിവല്‍ മൂഡ് ആയിരിക്കും ചിത്രം എന്ന് ഒമര്‍ ലുലു വ്യക്തമാക്കിയിരുന്നു. ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ്, വേണു ഓ.വി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍.

Read more

Image may contain: 4 people, people smiling, text