ധമാക്ക കാണാന്‍ പോയത് വീട്ടില്‍ അറിഞ്ഞിട്ടാണോ എന്ന് യുവാവിന്റെ ചോദ്യം ; വായടപ്പിച്ച് പെണ്‍കുട്ടിയുടെ മറുപടി

കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാത്ത തരത്തിലുള്ള ചിത്രമാണ് ഒമര്‍ലുലുവിന്റെ ധമാക്ക എന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപകപ്രചരണമുണ്ട്. എന്നാല്‍ സിനിമ കണ്ടവരല്ല ചിത്രത്തിനെതിരെ ഇത്തരത്തിലുള്ള ഡീഗ്രേഡിംഗ് നടത്തുന്നതെന്നതാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. ഇപ്പോഴിതാ ധമാക്ക കണ്ട് അഭിപ്രായം ഫേസ്ബുക്കിലൂടെ പങ്കുവെച്ച പെണ്‍കുട്ടിയോട് ഒരാള്‍ ചോദിച്ച ചോദ്യവും അവര്‍ അതിന് നല്‍കിയ വായടപ്പിക്കുന്ന മറുപടിയുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം.

വീട്ടില്‍ അറിഞ്ഞിട്ടാണോ സിനിമ കാണാന്‍ പോയതെന്നായിരുന്നു പെണ്‍കുട്ടിയോടുള്ള ചോദ്യം. എന്നാല്‍ സിനിമയ്ക്ക് പോകാന്‍ അമ്മയാണ് കാശ് തന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

അതേസമയം, ധമാക്ക തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ അഭിനയിച്ച താരങ്ങളെല്ലാം മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. തൊണ്ണൂറുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മുകേഷ്- ഉര്‍വശി ജോഡിയുടെ അഭിനയം അവിസ്മരണീയമാണെന്ന് പ്രേക്ഷകര്‍ പറയുന്നു.

പ്രതീക്ഷിച്ചതിനും മുകളില്‍ തന്നെ ഇരുവരും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമായി കൈകാര്യം ചെയ്തു. ഒപ്പം ഇന്നസെന്റ് കൂടി ചേര്‍ന്നതോടെ തിയേറ്ററുകളില്‍ തിയേറ്ററില്‍ പൊട്ടിച്ചിരി മുഴങ്ങുന്നുണ്ട്. ഇരുവരെയും കുറെ കാലം കഴിഞ്ഞ് സ്‌ക്രീനില്‍ കാണുന്നതിന്റെ ഒരു സന്തോഷവും സംതൃപ്തിയും ധമാക്ക തരുന്നുണ്ട്.

Latest Stories

എമ്പുരാന്‍ കാണാന്‍ ഡ്രസ്സ് കോഡ് ഉണ്ടേ.. ലാലേട്ടന്റെ കാര്യം ഞാനേറ്റു; റിലീസ് ദിവസം പുത്തന്‍ പ്ലാനുമായി പൃഥ്വിരാജ്

വില 10 ലക്ഷത്തിൽ താഴെ; ഇന്ത്യയിൽ കാത്തിരിക്കേണ്ട 5 പുതിയ എസ്‌യുവികൾ!

സൈഡ് നല്‍കാത്ത ബൈക്ക് യാത്രികനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ചാലക്കുടി സ്വദേശി യാസിറും പെണ്‍സുഹൃത്തും കൊച്ചിയില്‍ കസ്റ്റഡിയില്‍

മെസിയുടെ ആവശ്യം ടീമിൽ ഇല്ല, അടുത്ത ലോകകപ്പിൽ എന്താകും എന്ന് കണ്ടറിയണം: സ്റ്റീവ് നിക്കോൾ

പൃഥ്വിക്ക് ഇംഗ്ലീഷ് മനസിലാകുമോ? ഈ മുടിയുടെ രഹസ്യമെന്താ?..; ചിരിപ്പിച്ച് ദീവിയുടെ ചോദ്യങ്ങള്‍, വൈറലാകുന്നു

മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു

അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്; ഹര്‍ജി തള്ളി സുപ്രീം കോടതി

'ഐഎൻടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോൺഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കും'; നിലപാട് വ്യക്തമാക്കി എം എം ഹസൻ

ശിവകോപത്തിന് നിങ്ങള്‍ ഇരയായി തീരും, 'കണ്ണപ്പ' സിനിമയെ ട്രോളരുത്..: നടന്‍ രഘു ബാബു

IPL 2025: എയറിലായി ഹർഭജൻ സിംഗ്; കമന്ററി ബോക്സിൽ പറഞ്ഞ പ്രസ്താവനയിൽ ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ