നൂറിന്റെ കിടിലന്‍ ഡാന്‍സും മുകേഷിന്റെ തമാശകളുമായി ധമാക്ക ട്രെയിലര്‍

പുതുവര്‍ഷത്തെ ആവേശത്തിലാഴ്ത്താന്‍ ഒമര്‍ ലുലു ചിത്രം ധമാക്ക ജനുവരി രണ്ടിന് എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നൂറിന്റെ കിടിലന്‍ ഡാന്‍സും മുകേഷിന്റെ നര്‍മ്മരംഗങ്ങളും ട്രെയിലറിന്റെ മുതല്‍ക്കൂട്ടാണ്.റിലീസ് ചെയ്ത് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നവാഗതരായ വേണു.ഓ.വി, കിരണ്‍ ലാല്‍ എന്നിവരാണ്. യുവാക്കള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു “കളര്‍ഫുള്‍ കോമഡി എന്റര്‍ട്ടൈനര്‍” തന്നെയായിരിക്കും ധമാക്കയും എന്നാണ് ഒമര്‍ ലുലു ഉറപ്പുനല്കിയിരിക്കുന്നത്. ബാലതാരമായി മലയാളസിനിമയിലേക്ക് കടന്നു വന്ന “അരുണ്‍ കുമാര്‍” ആദ്യമായി നായക വേഷം ചെയ്യുന്ന ചിത്രം എന്ന നിലയിലും ധമാക്ക ശ്രദ്ധേയമാണ്. ചിത്രത്തിനായി ഗോപി സുന്ദര്‍ ഒരുക്കിയ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടികഴിഞ്ഞു.

അന്ധവിശ്വാസങ്ങള്‍ കൊടികുത്തിവാഴുന്ന സിനിമാമേഖലയില്‍, ഈ വിശ്വാസത്തെ തകര്‍ക്കാന്‍ “ധമാക്ക”യ്ക്ക് കഴിയുമോ എന്നറിയാന്‍ ജനുവരി 2 വരെ കാത്തിരിക്കാം.

Latest Stories

സൈഡ് നല്‍കാത്ത ബൈക്ക് യാത്രികനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ചാലക്കുടി സ്വദേശി യാസിറും പെണ്‍സുഹൃത്തും കൊച്ചിയില്‍ കസ്റ്റഡിയില്‍

മെസിയുടെ ആവശ്യം ടീമിൽ ഇല്ല, അടുത്ത ലോകകപ്പിൽ എന്താകും എന്ന് കണ്ടറിയണം: സ്റ്റീവ് നിക്കോൾ

പൃഥ്വിക്ക് ഇംഗ്ലീഷ് മനസിലാകുമോ? ഈ മുടിയുടെ രഹസ്യമെന്താ?..; ചിരിപ്പിച്ച് ദീവിയുടെ ചോദ്യങ്ങള്‍, വൈറലാകുന്നു

മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു

അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്; ഹര്‍ജി തള്ളി സുപ്രീം കോടതി

'ഐഎൻടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോൺഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കും'; നിലപാട് വ്യക്തമാക്കി എം എം ഹസൻ

ശിവകോപത്തിന് നിങ്ങള്‍ ഇരയായി തീരും, 'കണ്ണപ്പ' സിനിമയെ ട്രോളരുത്..: നടന്‍ രഘു ബാബു

IPL 2025: എയറിലായി ഹർഭജൻ സിംഗ്; കമന്ററി ബോക്സിൽ പറഞ്ഞ പ്രസ്താവനയിൽ ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

'കേരളം മാറണം, എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് എന്റെ ദൗത്യം'; രാജീവ് ചന്ദ്രശേഖര്‍

പിസി ജോര്‍ജും പത്മജയും അബ്ദുള്ളക്കുട്ടിയുവരെ; ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് 30 പേര്‍; കേന്ദ്രത്തിലേക്കുള്ള ബിജെപിയുടെ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി