ഇത് ഒമര്‍ലുലു മാജിക്ക്; ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി ധമാക്ക ട്രെയിലര്‍

ഒമര്‍ലുലു ചിത്രമായ ധമാക്കയുടെ ട്രൈലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നരലക്ഷത്തിലധികം കാഴ്ചക്കാരുമായി ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. യുവാക്കള്‍ക്കുവേണ്ടിയുള്ള സമ്പൂര്‍ണ്ണ കോമഡി എന്റര്‍ടൈനറായ ഈ ചിത്രം ജനുവരി രണ്ടിന് പുറത്തിറങ്ങുന്നു. റിലീസ് ചെയ്ത് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നവാഗതരായ വേണു.ഓ.വി, കിരണ്‍ ലാല്‍ എന്നിവരാണ്. യുവാക്കള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു “കളര്‍ഫുള്‍ കോമഡി എന്റര്‍ട്ടൈനര്‍” തന്നെയായിരിക്കും ധമാക്കയും എന്നാണ് ഒമര്‍ ലുലു ഉറപ്പുനല്കിയിരിക്കുന്നത്. ബാലതാരമായി മലയാളസിനിമയിലേക്ക് കടന്നു വന്ന “അരുണ്‍ കുമാര്‍” ആദ്യമായി നായക വേഷം ചെയ്യുന്ന ചിത്രം എന്ന നിലയിലും ധമാക്ക ശ്രദ്ധേയമാണ്. ചിത്രത്തിനായി ഗോപി സുന്ദര്‍ ഒരുക്കിയ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടികഴിഞ്ഞു. ജനുവരി 2 വരെ കാത്തിരിക്കാം.

Latest Stories

IPL 2025: ബുംറയ്ക്ക് പകരം മറ്റൊരു ബ്രഹ്മാസ്ത്രം ഞങ്ങൾക്കുണ്ട്, എതിരാളികൾ സൂക്ഷിച്ചോളൂ: സൂര്യകുമാർ യാദവ്

വഴുതിപ്പോകുന്ന സ്വാധീനം; സിപിഎമ്മിന്റെ അസാധാരണ നയ പര്യവേഷണങ്ങള്‍ അതിജീവനത്തിനായുള്ള പാര്‍ട്ടിയുടെ ഗതികെട്ട ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു

റൊണാൾഡോ ഇപ്പോഴും മികച്ച് നിൽക്കുന്നതിനു ഒറ്റ കാരണമേ ഒള്ളു; അൽ ഹിലാൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

മരുമകളുടെ സ്വര്‍ണം ഉള്‍പ്പെടെ 24 പവന്‍ കുടുംബം അറിയാതെ പണയംവച്ചു; തുക ചെലവഴിച്ചത് ആഭിചാരത്തിന്; സൈനികന്റെ പരാതിയില്‍ അമ്മ അറസ്റ്റില്‍

'തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ'; ബ്രസീലിന് അപായ സൂചന നൽകി അർജന്റീനൻ ഇതിഹാസം

എംപിമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി റെഡ് ചര്‍ച്ച്; മതേതരത്വത്തിന്റെ വിശാലതയില്‍ ഇഫ്താര്‍ വിരുന്ന്

എമ്പുരാന്‍ കാണാന്‍ ഡ്രസ്സ് കോഡ് ഉണ്ടേ.. ലാലേട്ടന്റെ കാര്യം ഞാനേറ്റു; റിലീസ് ദിവസം പുത്തന്‍ പ്ലാനുമായി പൃഥ്വിരാജ്

വില 10 ലക്ഷത്തിൽ താഴെ; ഇന്ത്യയിൽ കാത്തിരിക്കേണ്ട 5 പുതിയ എസ്‌യുവികൾ!

സൈഡ് നല്‍കാത്ത ബൈക്ക് യാത്രികനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ചാലക്കുടി സ്വദേശി യാസിറും പെണ്‍സുഹൃത്തും കൊച്ചിയില്‍ കസ്റ്റഡിയില്‍