നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനുമെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ധനുഷ്. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോകാനുള്ള കാരണം നയന്‍-വിക്കി പ്രണയമാണെന്ന് ധനുഷ് പറയുന്നത്. ഇരുവരും പ്രണയത്തിലായതോടെ ഒട്ടും പ്രൊഫഷനല്‍ അല്ലാത്ത രീതിയിലായി ഇവരുടെ പെരുമാറ്റം. അതിനാല്‍ 4 കോടി ബജറ്റില്‍ ഒരുക്കേണ്ട സിനിമയ്ക്ക് 12 കോടി വരെ എത്തി എന്നാണ് ധനുഷ് പറയുന്നത്.
4 കോടി ബജറ്റിലാണ് നാനും റൗഡി താന്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലായതോടെ ഇരുവരും സെറ്റിലേക്ക് വൈകി വരുന്നത് പതിവായി. സെറ്റിലെ മറ്റെല്ലാവരെയും വിഘ്നേശ് അവഗണിക്കാന്‍ തുടങ്ങി. നയന്‍താര ഉള്‍പ്പെട്ട രംഗങ്ങള്‍ വീണ്ടും വീണ്ടും ചിത്രീകരിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.
ഒട്ടും പ്രഫഷനല്‍ അല്ലാത്ത രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. ഇതേതുടര്‍ന്ന് നിശ്ചയിച്ച ബജറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നു എന്നാണ് ധനുഷിന്റെ ആരോപണങ്ങള്‍. അതേസമയം, നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍ ഡോക്യുമെന്ററിക്കെതിരെ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ജനുവരി എട്ടിനകം നയന്‍താര, ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍, നെറ്റ്ഫ്‌ലിക്സ് എന്നിവര്‍ മറുപടി നല്‍കണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. നാനും റൗഡി താന്‍ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ച് പകര്‍പ്പവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.