വാളോങ്ങി ധനുഷ്; 'കര്‍ണ്ണന്‍' ടീസര്‍, ഏപ്രിലില്‍ തിയേറ്ററുകളിലേക്ക്

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന “കര്‍ണ്ണന്‍” ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലേക്ക്. റിലീസ് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററും ടീസറും സംവിധായകന്‍ പങ്കുവച്ചു. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന രീതിയിലാണ് അനൗണ്‍സ്‌മെന്റ് ടീസര്‍ എത്തിയിരിക്കുന്നത്. വാള്‍ പിടിച്ച് ഒരു കുന്നിന്‍ മുകളിലേക്ക് ഓടി കയറുന്ന ധനുഷാണ് ടീസറിലുള്ളത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. രജിഷയുടെ തമിഴ് അരങ്ങേറ്റ ചിത്രവും ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത് ചിത്രവും കൂടിയാണ് കര്‍ണ്ണന്‍. ലാല്‍, നാട്ടി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരം, ബോളിവുഡ് ചിത്രം അത്രംഗി രേ തുടങ്ങിയവയാണ് ധനുഷിന്റെതായി ഈ വര്‍ഷം റിലീസിന് ഒരുങ്ങുന്നത്. കാര്‍ത്തിക് നരേന്റെ പേരിടാത്ത ചിത്രത്തിലും ധനുഷ് അഭിനയിക്കുന്നുണ്ട്.

Read more

സെല്‍വരാഘവന്റെ “ആയിരത്തില്‍ ഒരുവന്‍” രണ്ടാം ഭാഗത്തിലും ധനുഷാണ് നായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുതുവര്‍ഷ ദിനത്തിലാണ് റിലീസ് ചെയ്തത്. ഒരു വര്‍ഷത്തോളം പോസ്റ്റ് പ്രൊഡക്ഷന് സമയമെടുക്കുന്ന ചിത്രം 2024ലാണ് റിലീസ് ചെയ്യുക.