'തെറ്റു ചെയ്യുന്നു അത്രേ ഉള്ളൂ അതില്‍ വലുത് ചെറുത് എന്നൊന്നുമില്ല'; മാസും കോമഡിയുമായി ജഗമേ തന്തിരം, ട്രെന്‍ഡിംഗ് ആയി ട്രെയ്‌ലര്‍

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന “ജഗമേ തന്തിരം” ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. മാസും കോമഡിയും നിറഞ്ഞ ട്രെയ്‌ലറിലെ ധനുഷിന്റെ ഡയലോഗുകളും ശ്രദ്ധ നേടുകയാണ്. 6.3 മില്യണ്‍ വ്യൂസ് നേടി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒമ്പതാമതായി തുടരുകയാണ് ട്രെയ്‌ലര്‍.

ഗ്യാങ്സ്റ്റര്‍ കഥാപാത്രമായും നാട്ടിന്‍പുറത്തുകാരനായും ധനുഷിന്റെ ഗംഭീര പ്രകടനം ട്രെയിലറില്‍ കാണാം. വിദേശ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ധനുഷിനൊപ്പം ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, കലയ്യരാസന്‍, ശരത് രവി, ഹോളിവുഡ് താരം ജെയിംസ് കോസ്‌മോ എന്നിവരുള്‍പ്പെടെയുള്ള വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

ജൂണ്‍ 18ന് നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ മൊഴിമാറ്റം ചെയ്തുമാണ് സിനിമ റിലീസിന് എത്തുന്നത്. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മാണം. ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണവും സന്തോഷ് നാരായണന്‍ സംഗീതവും ഒരുക്കുന്നു.

റിലീസിന് മുമ്പ് തന്നെ “രകിട്ട രകിട്ട..” ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. 190 രാജ്യങ്ങളിലായി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നതിലൂടെ ഒരു നടന്‍ എന്ന നിലയില്‍ എന്താണ് ധനുഷ് എന്നു തെളിയിക്കുന്ന സിനിമ കൂടിയായിരിക്കും ജഗമേ തന്തിരം എന്ന് കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം