ധനുഷ് ചിത്രത്തില്‍ വീണ്ടും മലയാളി നായിക; ആദ്യ തെലുങ്ക് ചിത്രം, 'വാത്തി' പോസ്റ്റര്‍

ധനുഷ് നായകനാകുന്ന പുതിയ ചിത്രം ‘വാത്തി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. വെങ്കി അറ്റിലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി. വിദ്യാര്‍ത്ഥികളുള്ള ഒരു ക്ലാസ് മുറിയിലെ ബോര്‍ഡ് ആണ് പോസ്റ്ററിലുള്ളത്. വീണ്ടും ഒരു മലയാളി താരം ധനുഷിന്റെ നായികയാകുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ ധനുഷിന്റെ നായികയാവുന്നത്. ‘സര്‍’ എന്ന പേരില്‍ തമിഴിനൊപ്പം തന്നെ തലുങ്കിലും ചിത്രം റിലീസ് ചെയ്യും. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് സര്‍. നാഗവംശി എസും, സായ് സൗജന്യയും ചേര്‍ന്നാണ് നിര്‍മ്മാണം.

ഒരുപാട് സ്വപ്നങ്ങളുള്ള കോളേജ് അധ്യാപകനായ ഒരു സാധാരണ മനുഷ്യന്റെ കഥയാണ് വാത്തി പറയുന്നത്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പോരാടുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജി.വി പ്രകാശ് സംഗീതം ഒരുക്കും.

ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അക്ഷയ് കുമാറിനും സാറാ അലി ഖാനുമൊപ്പമുള്ള അത്രംഗി രേ ആണ് ധനുഷിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ക്രിസ്മസ് റിലീസായി ഈ മാസം 24ന് ആണ് ചിത്രം റിലീസ് ചെയ്യുക.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം