കരിയറിലെ 50-ാം ചിത്രം, ബോക്‌സ് ഓഫീസില്‍ നേടിയത് കോടികള്‍; ധനുഷിന്റെ 'രായന്‍' ഇനി ഒ.ടി.ടിയിലേക്ക്, തിയതി പുറത്ത്

ധനുഷ് ചിത്രം ‘രായന്‍’ ഇനി ഒ.ടി.ടിയിലേക്ക്. ധനുഷിന്റെ സംവിധാനത്തില്‍ താരം തന്നെ നായകനായി എത്തിയ ചിത്രമാണ് രായന്‍. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 23 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളില്‍ ചിത്രം ലഭ്യമാകും.

ജൂലൈ 26ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 150 കോടിയോളം രൂപ കളക്ഷന്‍ നേടിയിട്ടുണ്ട്. സണ്‍ പിക്‌ച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായികയായെത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയേറ്ററിലെത്തിയത്.

ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തിയ എസ്‌ജെ സൂര്യ ഉള്‍പ്പെടെയുള്ള താരങ്ങളും ശ്രദ്ധ നേടിയിരുന്നു. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ ഗംഭീര സംഘട്ടന രംഗങ്ങള്‍ക്ക് പിന്നില്‍.

നിത്യ മേനോന്‍, കാളിദാസ് ജയറാം, സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷാര വിജയന്‍, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഓം പ്രകാശ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത് ജി.കെ പ്രസന്നയാണ്.

അതേസമയം, ധനുഷിന്റെ കരിയറിലെ അന്‍പതാം സിനിമ കൂടിയാണ് രായന്‍. സിനിമയ്ക്ക് മറ്റൊരു അംഗീകാരം കൂടി ലഭിച്ചിരുന്നു. അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സസിന്റെ ലൈബ്രറിയിലേക്ക് ചിത്രത്തിന്റെ തിരക്കഥ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ