ലൈസൻസില്ലാതെ ധനുഷിന്റെ മകന്റെ ബൈക്ക് റൈഡ്; പിഴ ചുമത്തി തമിഴ്നാട് പൊലീസ്

തെന്നിന്ത്യൻ താരം ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും മകൻ യാത്ര ലൈസൻസും ഹെൽമറ്റുമില്ലാതെ യാത്ര ചെയ്തത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ധനുഷിന്റെ മകനെതിരെ പിഴ ചുമത്തിയിരിക്കുകയാണ് തമിഴ്നാട് പൊലീസ്. 1000 രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.

തെന്നിന്ത്യൻ താരം ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷം പോയസ് ഗാര്‍ഡനില്‍ അടുത്ത് അടുത്ത വീടുകളിലാണ് ധനുഷും ഐശ്വര്യയും താമസിക്കുന്നത്. രണ്ട് മക്കൾക്കും അമ്മയുടെ അടുത്തേക്ക് പോയിവരാനുള്ള സൌകര്യത്തിനാണ് ധനുഷ് പോയസ് ഗാര്‍ഡനില്‍ പുതിയ അപ്പാർട്ട്മെന്റ് പണിതത്.

ധനുഷിന്റെയും ഐശ്വര്യയുടെയും മൂത്തമകൻ യാത്രയുടെ ബൈക്ക് റൈഡ് ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. പോയസ് ​ഗാർ‌ഡനിലുള്ള രജിനികാന്തിന്റെ വീട്ടിൽ നിന്നും ധനുഷിന്റെ വീട്ടിലേക്കാണ് യാത്ര ആർവൺഫൈവ് ബൈക്കിൽ സഞ്ചരിച്ചത്. മകന് പതിനെട്ട് വയസ്സ് ആവാത്തത് കൊണ്ടും ഹെൽമറ്റ് വെക്കാത്തതുകൊണ്ടും നിരവധി വിമർശനങ്ങളായിരുന്നു താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നത്.

യാത്ര ബൈക്ക് ഓടിക്കുമ്പോൾ വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് വഴിയാത്രക്കാരെ ധനുഷിന്റെ അസിസ്റ്റന്റ് തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.
വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും നിയമപരമായി ഇതുവരെയും
ബന്ധം വേർപ്പെടുത്തിയിട്ടില്ല. ധനുഷിനൊപ്പവും ഐശ്വര്യയ്ക്കൊപ്പവും മാറി മാറി താമസിച്ചാണ് ഇരുവരുടെയും മക്കൾ വളരുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം