മൂന്നാം അങ്കത്തിനൊരുങ്ങി ധനുഷ്; മാത്യു തോമസും അനിഖയും പ്രിയാ വാര്യരും കേന്ദ്ര കഥാപാത്രങ്ങള്‍, ഫസ്റ്റ്‌ലുക്ക് എത്തി

ധനുഷ് സംവിധായകനാകുന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി മലയാളത്തിലെ യുവതാരങ്ങള്‍. ‘ഡിഡി 3’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘നിലവുക്ക് എന്‍മേല്‍ എന്നടീ കോപം’ എന്നാണ് സിനിമയുടെ പേര്.

എ യൂഷ്വല്‍ ലവ് സ്റ്റോറി എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. മലയാളത്തിന്റെ പ്രിയതാരം മാത്യു തോമസ് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ നായകനായി അരങ്ങേറുകയാണ്. ഈ വര്‍ഷം ലേകോഷ് കനകരാജ് ചിത്രം ‘ലിയോ’യില്‍ എന്ന ചിത്രത്തില്‍ വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായി മാത്യു അഭിനയിച്ചിരുന്നു.

അനിഖ സുരേന്ദ്രന്‍, പ്രിയ വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. റാബിയ, പവീഷ്, രമ്യ, വെങ്കടേഷ് മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി രണ്ട് വ്യത്യസ്ത പോസ്റ്ററുകളും ധനുഷ് എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ധനുഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ലിയോണ്‍ ബ്രിട്ടോ ഛായാഗ്രഹണവും പ്രസന്ന ജി.കെ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ : ജാക്കി. വിഷ്വല്‍ ഡയറക്ടര്‍/കോസ്റ്റ്യൂം ഡിസൈനര്‍ : കാവ്യ ശ്രീറാം.

ഒരു സാധാരണ പ്രണയ ചിത്രമാകും ഇത്. അതേസമയം, ബാലതാരമായി സിനിമയില്‍ എത്തിയ അനിഖ ‘ബുട്ട ബൊമ്മ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചിരുന്നു. മലയാളത്തില്‍ ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിലും നായികയായി എത്തിയിരുന്നു.

Latest Stories

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...