ലൈസൻസില്ല, ഹെൽമറ്റുമില്ല; പൊതുനിരത്തിൽ ബൈക്ക് ഓടിച്ച് ധനുഷിന്റെ മകൻ

തെന്നിന്ത്യൻ താരം ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷം പോയസ് ഗാര്‍ഡനില്‍ അടുത്ത് അടുത്ത വീടുകളിലാണ് ധനുഷും ഐശ്വര്യയും താമസിക്കുന്നത്. രണ്ട് മക്കൾക്കും അമ്മയുടെ അടുത്തേക്ക് പോയിവരാനുള്ള സൌകര്യത്തിനാണ് ധനുഷ് പോയസ് ഗാര്‍ഡനില്‍ പുതിയ അപ്പാർട്ട്മെന്റ് പണിതത്.

എന്നാൽ ഇപ്പോഴിതാ ധനുഷിന്റെയും ഐശ്വര്യയുടെയും മൂത്തമകൻ യാത്രയുടെ ബൈക്ക് റൈഡ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പേയസ് ​ഗാർ‌ഡനിലുള്ള രജിനികാന്തിന്റെ വീട്ടിൽ നിന്നും ധനുഷിന്റെ വീട്ടിലേക്കാണ് യാത്ര ആർവൺഫൈവ് ബൈക്കിൽ സഞ്ചരിച്ചത്. മകന് പതിനെട്ട് വയസ്സ് ആവാത്തത് കൊണ്ടും ഹെൽമറ്റ് വെക്കാത്തതുകൊണ്ടും നിരവധി വിമർശനങ്ങളാണ് താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത്.

യാത്ര ബൈക്ക് ഓടിക്കുമ്പോൾ വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് വഴിയാത്രക്കാരെ ധനുഷിന്റെ അസിസ്റ്റന്റ് തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും നിയമപരമായി ഇതുവരെയും
ബന്ധം വേർപ്പെടുത്തിയിട്ടില്ല. ധനുഷിനൊപ്പവും ഐശ്വര്യയ്ക്കൊപ്പവും മാറി മാറി താമസിച്ചാണ് ഇരുവരുടെയും മക്കൾ വളരുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി