ഇളയരാജ ആകാന്‍ ധനുഷ്? ബയോപിക് വരുന്നു

പ്രമുഖ സംഗീത സംവിധായകന്‍ ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ധനുഷ് ആയിരിക്കും ഇളയരാജയായി വെള്ളിത്തിരയില്‍ എത്തുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും നിരൂപകയുമായ ലത ശ്രീനിവാസന്‍ ആണ് ഇക്കാര്യം എക്‌സില്‍ പങ്കുവച്ചത്.

2024ല്‍ ചിത്രീകരണം ആരംഭിക്കുമെന്നും 2025ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ കണക്ട് മീഡിയ ആയിരിക്കും ചിത്രം നിര്‍മ്മിക്കുകയെന്നും സൂചനയുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.

ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവന്‍ശങ്കര്‍ രാജ ധനുഷ് അച്ഛന്റെ ബയോപിക് ചെയ്താല്‍ നന്നായിരിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷ് നായകനായി ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നുവെന്ന വിവരം പുറത്തുവന്നത്.

Read more

ഇളയരാജയുടെ ബയോപിക് തന്റെ സ്വപ്നമാണെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ ആര്‍ ബാല്‍കി വെളിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. അതേസമയം, അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റന്‍ മില്ലര്‍’ ആണ് ധനുഷിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.