ചെമ്പന്‍ സാര്‍ സൂപ്പര്‍ ടാലന്റഡ്, അന്ന ഏറെ വ്യത്യസ്ത: 'പൂഴിക്കടകന്റെ' വിശേഷങ്ങള്‍ പങ്കുവച്ച് ധന്യ ബാലകൃഷ്ണ

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളുമായി എത്തിയ “പൂഴിക്കടകന്‍” മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ചെമ്പന്‍ വിനോദ് ജോസും ജയസൂര്യയും ഒന്നിച്ച ചിത്രത്തില്‍ തമിഴ്, തെലുങ്ക് താരം ധന്യ ബാലകൃഷ്ണന്‍ ആണ് നായികയായി എത്തിയത്. തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് പൂഴിക്കടകനിലെ അന്ന എന്നാണ് താരം ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.

“”ചെമ്പന്‍ സാര്‍ സൂപ്പര്‍ ടാലന്റഡ് ആക്ടര്‍ ആണ്. ഷോട്ടിനിടെ നന്നായി സഹായിച്ചു. ഒരുമിച്ചുള്ള സീനുകളില്‍ നിര്‍ദേശങ്ങള്‍ തന്ന് പിന്തുണച്ചു. ആദ്യമായാണ് ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്”” എന്നും ധന്യ വ്യക്തമാക്കി. ഹവില്‍ദാര്‍ സാമുവല്‍ ജോണ്‍ എന്ന കഥാപാത്രമായാണ് ചെമ്പന്‍ വിനോദ് ചിത്രത്തിലെത്തുന്നത്.

അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, സെബി ജോര്‍ജ്, മാല പാര്‍വതി, ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നവാഗതനായ ഗിരീഷ് നായര്‍ സംവിധാനം ചെയ്ത ചിത്രം ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു