എംആര്‍ ഗോപകുമാറിനെ നായകനാക്കി ശ്രീവല്ലഭന്‍ സംവിധാനം ചെയ്ത ധരണി അടുത്തമാസം തീയേറ്ററുകളിലേക്ക്. ന്യൂയോര്‍ക്ക് ലോങ് ഐലന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചിത്രത്തിന് മൂന്നു പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഛായാഗ്രഹണം(ജിജു സണ്ണി), മികച്ച രണ്ടാമത്തെ നടന്‍( എം. ആര്‍ .ഗോപകുമാര്‍ )എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍.രതീഷ് രവി , പ്രൊഫ: അലിയാര്‍ , ശ്രീകുമാര്‍ പള്ളിപ്പുറം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ശ്യാമം, പകരം , പച്ച എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീവല്ലഭന്‍ സംവിധാനം ചെയ്ത ധരണി ലോകമെമ്പാടും ഉള്ള ചലച്ചിത്ര മേളകളില്‍ നിന്ന് ഒട്ടനവധി അവാര്‍ഡുകള്‍ നേടി.ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിം , ഛായാഗ്രഹണം, സംവിധാനം, ഓഡിയോഗ്രഫി എന്നിവയ്ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ധരണിയിലെ ശബ്ദ മിശ്രണത്തിന് എം. ആര്‍. രാജാകൃഷ്ണന് ജെ. സി ഡാനിയേല്‍ പുരസ്‌കാരവും രതീഷ് രവിക്കും , ചിത്രത്തിനും കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജൂറി പ്രത്യേക അവാര്‍ഡും ലഭിച്ചു. പാരലാക്‌സ് ഫിലിം ഹൗസിന്റെ ബാനറിലാണ് നിര്‍മാണം. സംഗീതം -രമേശ് നാരായണന്‍ .