'തീയില്ലാതെ പുകയില്ല'; ഇതാ അതിന്റെ ആദ്യ സ്പാര്‍ക്ക് ; ഹോംബാലെയുടെ ആദ്യ മലയാള ചിത്രം 'ധൂമം', ഫസ്റ്റ് ലുക്ക്

‘കെജിഎഫിലൂടെ സിനിമാലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മ്മാതാക്കളാണ് ഹോംബാലെ ഫിലിംസ്. പവന്‍ കുമാറിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന ‘ധൂമം’ മലയാളത്തിലെ ഹോംബാലെയുടെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടു.

‘തീയില്ലാതെ പുകയില്ല, ഇതാ ആദ്യത്തെ തീപ്പൊരി’ എന്ന് കുറിച്ചുകൊണ്ടാണ് ഹോംബാലെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. പ്ലാസ്റ്റര്‍ കൊണ്ട് വായ് മൂടിയ ഫഹദിന്റെ ചിത്രമാണ് പോസ്റ്ററില്‍ പ്രധാനം. അപര്‍ണ്ണ ബാലമുരളി, റോഷന്‍ തുടങ്ങിയവരും പല ഭാവങ്ങളില്‍ പോസ്റ്ററില്‍ ഉണ്ട്.

പ്രീത ജയരാമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം. സിനിമയുടെ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് ധൂമം നിര്‍മ്മിക്കുന്നത്. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക.

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം