'വളര്‍ന്ന് വലുതായി ഇനി എനിക്ക് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയാല്‍ മതി': ധ്യാന്‍ ശ്രീനിവാസന്‍

തനിക്ക് ലിസ്റ്റിന്‍ സ്റ്റീഫനെ പോലെയാകണമെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. . തനിക്കൊരിക്കലും വലിയ നടനാകാന്‍ ആഗ്രഹമില്ലെന്നും വളര്‍ന്ന് വലുതായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയാല്‍ മതി എന്നുമാണ് ധ്യാന്‍ പറഞ്ഞത്. ധ്യാന്‍ സംസാരിക്കുന്നതിന് തൊട്ട് മുന്‍പ് സ്റ്റേജില്‍ സംസാരിച്ച ലിസ്റ്റിന്‍, ധ്യാന്‍ ഒരു മിനിമം ഗാരന്റി ഉള്ള നടന്‍ ആണെന്ന് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം അച്ഛന്‍ എന്നോട് ചോദിച്ചു, വലുതാകുമ്പോള്‍ നിനക്കാരാകണം എന്ന്.. ഞാന്‍ പറഞ്ഞു എനിക്ക് വലിയ നടന്‍ ഒന്നും ആകണ്ട. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയാല്‍ മതി എന്ന്. ഞാന്‍ സിനിമയില്‍ ‘അളിയാ’ എന്ന് വിളിക്കുന്ന ചുരുക്കം ചില ആളുകളില്‍ ഒരാള്‍ ആണ് ലിസ്റ്റിന്‍.

പക്ഷെ എപ്പോഴും ഞാന്‍ ലിസ്റ്റിനെ ഫോണില്‍ വിളിക്കാറില്ല, വല്ലപ്പോഴുമേ ഉള്ളൂ. അദ്ദേഹത്തിന് തിരക്കാണ് പണം എണ്ണി തീരേണ്ടതുണ്ട്. എനിക്ക് എന്നെങ്കിലും ആരെങ്കിലും ആയി തീരണമെങ്കില്‍ അത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

സാഗര്‍ ഹരി ഒരുക്കുന്ന ചിത്രമാണ് ‘വീകം’. ഫാമിലി ത്രില്ലര്‍ ഴോണറില്‍ കഥ പറയുന്ന ചിത്രം ഡിസംബര്‍ 9 ന് തിയേറ്ററുകളില്‍ എത്തും. ധ്യാന്‍ ശ്രീനിവാസന് പുറമെ ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ