'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

ഓർമ്മയുണ്ടോ ഈ മുഖം, മനോഹരം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അഖിൽ കാവുങ്കൽ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസനൊപ്പം ഇന്ദ്രൻസും അപർണ ദാസുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആൻ്റണി, നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻ നവാസ്, വിജയകൃഷ്ണൻ, മീര നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

എക്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ പ്രേം ആണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം എക്താ പ്രൊഡക്ഷൻസിന്റെ തന്നെ ധ്യാൻ ശ്രീനിവാസൻ ചിത്രം ജോയ് ഫുൾ എൻജോയ് റിലീസിന് തയ്യാറെടുക്കുകയാണ്.

ഇതുവരെ പേരിടാത്ത സിനിമയുടെ ചിത്രീകരണം ഉടൻതന്നെ ആരംഭിക്കുന്നതാണ്. കോമഡി- എന്റർടൈൻമെന്റ് ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

Read more