അഭിനയിച്ച സിനിമകള്‍ തുടരെ തുടരെ പരാജയം; ധ്യാന്‍ ശ്രീനിവാസന്‍ ഇനി ഗായകന്‍

മലയാള സിനിമയില്‍ നടനായും സംവിധായകനായും സജീവമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇനി ഗായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം. ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിലാണ് ധ്യാന്‍ ആദ്യമായി ഗാനം ആലപിക്കാന്‍ ഒരുങ്ങുന്നത്.

വൌവ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ച് സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ്. ഇന്ദ്രജിത്ത്, നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അതേസമയം, അഭിനയിച്ച സിനിമകള്‍ തുടരെ തുടരെ പരാജയപ്പെടുകയാണെങ്കിലും ധ്യാനിന്റെതായി നിരവധി സിനിമകള്‍ ഒരുങ്ങുന്നുണ്ട്. ‘നദികളില്‍ സുന്ദരി യമുന’, ‘ബുള്ളറ്റ് ഡയറീസ്’, ‘ചീന ട്രോഫി’ എന്നീ സിനിമകളാണ് നടന്റെതായി ഒരുങ്ങുന്നത്.

ഇത് കൂടാതെ ‘സിബിഐ’ സീരിസിന്റെ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി ഒരുക്കുന്ന ചിത്രത്തിലും ധ്യാന്‍ നായകനാകും. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ധ്യാനിന്റെ സിനിമകള്‍ എല്ലാം പരാജയമായിരുന്നു. ‘ഖാലി പഴ്‌സ് ഓഫ് ദ ബില്യനേഴ്‌സ്’, ‘വീകം’, ‘ഹിഗ്വിറ്റ’ എന്നീ സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു.

Latest Stories

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ

ഹമാസ് ആയുധം താഴെവയ്ക്കും, നേതാക്കളെ പോകാന്‍ അനുവദിക്കും; ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു

IPL 2025: ഇങ്ങനെ ആണെങ്കിൽ നിന്റെ കാര്യത്തിൽ തീരുമാനമാകും രാഹുലേ; ആദ്യ മത്സരത്തിൽ തിളങ്ങാനാവാതെ കെ എൽ രാഹുൽ

എംപുരാന്‍- ബംജ്റംഗി ചരിത്രത്തില്‍ ശേഷിക്കും, ഹിന്ദുത്വ ഭീകരതയുടെ ഫാസിസത്തിന്റെ അടയാളമായി

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് ട്രെയിന്‍ പാളം തെറ്റി; ഒരു മരണം, 25 പേര്‍ക്ക് പരിക്ക്