ത്രില്ലറുമായി ധ്യാന്‍ ശ്രീനിവാസന്‍; 'വീകം' ടൈറ്റില്‍ പോസ്റ്റര്‍

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വീകം’ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍ എന്നീ താരങ്ങളാണ് തങ്ങളുടെ ഓദ്യോഗിക ഫെയ്‌സ്ബുക് പേജുകളിലൂടെ ടൈറ്റില്‍ റിലീസ് ചെയ്തത്.

അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുമ്പരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന സിനിമയാണ് വീകം. സിദ്ധിഖ്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ഡെയ്ന്‍ ഡേവിസ്, ദിനേശ് പ്രഭാകര്‍, ഡയാന ഹമീദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന വീകത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ധനേഷ് രവീന്ദ്രനാഥ് ആണ്. എഡിറ്റിംഗ്- ഹരീഷ് മോഹന്‍, സംഗീതം- വില്യംസ് ഫ്രാന്‍സിസ്, കലാസാംവിധാനം- പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈന്‍- ജിത്ത് പിരപ്പന്‍കോഡ്, വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- ഷാജി പുല്‍പള്ളി.

ഫിനാന്‍സ് കണ്‍ട്രോളര്‍- അമീര്‍ കൊച്ചിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സനു സജീവന്‍, ക്രീയേറ്റീവ് കോര്‍ഡിനേറ്റര്‍- മാര്‍ട്ടിന്‍ ജോര്‍ജ് അറ്റവേലില്‍, അസോസിയേറ്റ് ഡയറക്ടര്‍സ്- സംഗീത് ജോയ്, സക്കീര്‍ ഹുസൈന്‍, മുകേഷ് മുരളി, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- ഷിജിന്‍.പി. രാജ്, മീഡിയ ഡിസൈന്‍- പ്രമേഷ് പ്രഭാകര്‍.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി