സിനിമ കാണാതെ ഇറങ്ങിപ്പോയോ? കാണാത്ത ഭാഗത്തിന്‍റെ ടിക്കറ്റ് പൈസ തിരികെ കിട്ടും; പുതിയ സംവിധാനവുമായി പിവിആര്‍

സിനിമ കാണാനെത്തുന്ന പ്രേക്ഷകർക്ക് പുതിയ സംവിധാനവുമായി എത്തുകയാണ് പിവിആര്‍. ഇന്ത്യയിലെ പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഇനോക്സ് ഫ്ലെക്സി ഷോ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് പ്രകാരം ഒരാൾ സിനിമയ്ക്ക് ഇടയ്ക്ക് പോയാലും ആ സിനിമ കണ്ടിരുന്ന സമയത്തിന് മാത്രം പൈസ നൽകിയാൽ മതി. അതായത് ആ ഉപഭോക്താവില്‍ നിന്നും അവര്‍ കണ്ട സമയത്തിന്‍റെ പണം മാത്രമേ ഈടാക്കൂ, മുഴുവന്‍ ടിക്കറ്റിന്‍റെയും പണം നല്‍കേണ്ടതില്ല.

ഒടിടി കാലത്ത് തങ്ങൾ കാണുന്ന കണ്ടൻ്റിന് മുകളിൽ ഉപയോക്താവിന് നിയന്ത്രണം നൽകുന്ന സംവിധാനം ബിഗ് സ്ക്രീനിലും നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് പിവിആർ ഇനോക്സ് സിഇഒ വിശദീകരിക്കുന്നത്. ഫ്ലെക്സി ഷോകൾ പ്രേക്ഷകർക്ക് അവർ കാണുന്നതിന് മാത്രം പണം നൽകാനുള്ള സൗകര്യം ഒരുക്കുന്നു. ഒരു ഉപഭോക്താവ് എന്ത് കാരണത്താലും ഒരു സിനിമയുടെ ഇടയിൽ അത് നിർത്തി പോകുകയാണെങ്കിൽ, ആ ഉപഭോക്താവിൽ നിന്നും അവർ കണ്ട സമയത്തിൻ്റെ പണം മാത്രമേ ഈടാക്കൂ, മുഴുവൻ ടിക്കറ്റിൻ്റെയും പണം നൽകേണ്ടതില്ല.

അതേസമയം ഒടിടിയിലും മറ്റും ഉപയോക്താക്കളുടെ നിയന്ത്രണത്തിൽ കണ്ടന്റ്റ് ലഭിക്കുന്ന കാലത്ത് തീയറ്റർ കണ്ടന്റിലെ കാർശന നിയമങ്ങൾ ലഘൂകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് പിവിആർ ഇനോക്സ് സിഇഒ പദ്ധതി അവതരിപ്പിച്ച് വിശദീകരിച്ചത്. ആദ്യ ഘട്ടത്തിൽ ദില്ലിയിലും ഗുരുഗ്രാമിലും ഫ്ലെക്സി ഷോകൾ അവതരിപ്പിച്ചു, രണ്ടാം ഘട്ടത്തിൽ നിരവധി ടയർ-1 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാക്കും. മൂന്ന് നാലു മാസമായി ഈ പദ്ധതി ട്രയല്‍ റണ്‍ നടത്തുകയാണെന്നും, അതില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ ഇത് അവതരിപ്പിക്കുമ്പോള്‍ വളരെ ഗുണകരമായെന്നും പിവിആര്‍ പറയുന്നു.

അതേ സമയം ടിക്കറ്റ് നിരക്കിൽ 10 ശതമാനം അധികം പ്രീമിയം അടച്ചാല്‍ മാത്രമാണ് പ്രേക്ഷകർക്ക് ഫ്ലെക്സി ഷോ ഫീച്ചർ തിരഞ്ഞെടുക്കാന്‍ കഴിയുക. ഉപയോക്താവ് സിനിമ ഇടയ്ക്ക് ഉപേക്ഷിച്ചാല്‍ റീഫണ്ട് ചെയ്യേണ്ട തുക കണക്കാക്കുവാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പിവിആര്‍ അറിയിച്ചിട്ടുണ്ട്.

Latest Stories

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയിൽ

ഇക്കാര്യം ഉറപ്പാക്കിയോ? ഇല്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ യുപിഐ സേവനങ്ങള്‍ റദ്ദാകും

കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പീഡനം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ്, അമ്മക്കെതിരെ കേസെടുക്കും

കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇത് ഉചിതമായ സമയം; തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാം; സര്‍ക്കാര്‍ സഹായിക്കുമെന്ന് മന്ത്രി പി രാജീവ്

മറ്റൊന്നും വെച്ച് പറയാനില്ല അല്ലെ, രോഹിത്തിനെ കളിയാക്കി പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻ; വിമർശനം ശക്തം

'ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യം, സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിലെ പ്രശ്നം; മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം, മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു