നൂറ് കോടിയോളം പ്രതിഫലം വാങ്ങിയില്ലേ, അദ്ദേഹത്തിന് സ്വന്തം ബാങ്ക് ബാലന്‍സിനെ കുറിച്ചാണ് ചിന്ത; 'പൃഥ്വിരാജ്' മൂലം കടം കയറി നശിച്ചെന്ന് വിതരണക്കാര്‍

അക്ഷയ്കുമാര്‍ നായകനായെത്തിയ ചിത്രം പൃഥ്വിരാജ് ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ അക്ഷയ്കുമാറിനെതിരെ സിനിമയുടെ വിതരണക്കാര്‍. 180 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് 68 കോടി മാത്രമേ നേടാനായുള്ളൂ. ബച്ചന്‍ പാണ്ഡെ വരുത്തിയ നഷ്ടം പൃഥ്വിരാജിലൂടെ നികത്താമെന്നായിരുന്നു വിതരണക്കാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ചിത്രം പരാജമായതോടെ കടുത്ത പ്രതിസന്ധിയാണ് ഇവര്‍ നേരിടുന്നത്.

ഒരു ചിത്രം പരാജയമായാല്‍ തെലുങ്കിലും തമിഴിലുമെല്ലാം വിതരണക്കാരുടെയും നഷ്ടം നികത്താന്‍ താരങ്ങള്‍ മുന്‍കൈ എടുക്കാറുണ്ട്. എന്നാല്‍ അക്ഷയ് കുമാര്‍ ഇതിന് തയ്യാറായില്ലെന്നാണ് ഇവരുടെ പരാതി. തെലുങ്കില്‍ ചിരഞ്ജീവിയുടെ ആചാര്യ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം വിതരണക്കാരുടെ നഷ്ടം നികത്തി. ഹിന്ദി സിനിമകളുടെ തുടര്‍ച്ചയായ പരാജയം ഞങ്ങളില്‍ കടുത്ത ആഘാതമാണ് ഉണ്ടാക്കുന്നത്.

എന്തിന് ഞങ്ങള്‍ മാത്രം സഹിക്കണം. ഞങ്ങളുടെ നഷ്ടം ആര് നികത്തും. 100 കോടിയോളമാണ് അക്ഷയ് പ്രതിഫലം വാങ്ങിക്കുന്നത്. ഞങ്ങളെ സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയില്ലേ? ഞങ്ങളില്‍ പലരും കടം കേറി തകര്‍ന്നു. സൂപ്പര്‍താരങ്ങള്‍ക്ക് അവരുടെ ബാങ്ക് ബാലന്‍സിനെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ- വിതരണക്കാര്‍ പറയുന്നു.

പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത ലോകേഷ് കനകരാജിന്റെ തമിഴ്ചിത്രം വിക്രം 250 കോടിയോളം നേടി പ്രദര്‍ശനം തുടരുകയാണ്. അതോടൊപ്പം തന്നെ 42 കോടിയോളം മുതല്‍ മുടക്കിലൊരുക്കിയ തെലുങ്ക് ചിത്രം മേജര്‍ ബോക്‌സ് ഓഫീസില്‍ 50 കോടിയിലേറെ വരുമാനം നേടി പ്രദര്‍ശനം തുടരുകയാണ്.

Latest Stories

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം