എന്താണ് സംഭവിച്ചതെന്ന് അറിയില്ല, ചതിക്കുന്ന ആളായിരുന്നില്ല; ബാബു ആന്റണിയുമായുള്ള പ്രണയത്തകര്‍ച്ചയെ കുറിച്ച് ചാര്‍മിള

ബാബു ആന്റണിയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും മനസ്സുതുറന്ന് ചാര്‍മിള. നാല് വര്‍ഷം നീണ്ട പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നുവെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഞങ്ങള്‍ പല പ്രശ്നങ്ങളില്‍ നിന്നും പുറത്ത് വന്നിരുന്നു. സഹോദരന്‍ എതിരായിരുന്നു. അയാളുമായി ബന്ധപ്പെട്ട എന്തോ പ്രശ്നമായിരിക്കാം ഉണ്ടായത്. യുഎസ്എയില്‍ പോയി. പോയി വന്നിട്ട് വിവാഹം കഴിക്കാം എന്ന് പറഞ്ഞിരുന്നതാണ്.

പോകുമ്പോള്‍ തന്നെ സഹോദരനെ കാണാന്‍ പോകരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പോയിക്കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം വിളിച്ചിരുന്നു. അപ്പോള്‍ സഹോദരനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞു. വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. ചതിക്കുന്ന ഒരാളായിരുന്നില്ല. എന്തോ സംഭവിച്ചിട്ടുണ്ട്്.

Read more

അമേരിക്കയില്‍ പോയതിന് ശേഷം രണ്ട് പ്രാവശ്യം വിളിച്ചു. പക്ഷെ സഹോദരനെ കാണാന്‍ പോയ ശേഷം പിന്നെ വിളിച്ചിട്ടില്ല. അറേബ്യ സിനിമയില്‍ ബാബുവിന്റെ സഹോദരനുമുണ്ടായിരുന്നു. അദ്ദേഹം എന്നെ വന്ന് കണ്ടിരുന്നു. ബാബു നിന്നെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യും പക്ഷെ കല്യാണം കഴിക്കുക വേറെയാളെയായിരിക്കും നിനക്ക് ഓക്കെയാണോ എന്ന് ചോദിച്ചിരുന്നു. ഇക്കാര്യം ഞാന്‍ ബാബുവിനോട് പറഞ്ഞു. അവര്‍ തമ്മില്‍ വഴക്കായി. ചാര്‍മിള കൂട്ടിച്ചേര്‍ത്തു.