'പാന്‍ ഇന്ത്യനും പഞ്ച് ഡയലോഗും നിന്റെ പൃഥ്വിരാജിന്, എനിക്ക് ലോക്കലും ഒന്നിച്ച് തടിയന്‍ ധ്യാനും..'; പ്രമോ വീഡിയോ പൊളിച്ചടുക്കി നിവിന്‍

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ നായകനായി നിവിന്‍ പോളി. ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. നിവിനെ ട്രോളി കൊണ്ട് പുതിയ ചിത്രത്തിന്റെ കഥ പറയുന്ന ഡിജോയാണ് പ്രമോയിലുള്ളത്.

നിവിന്റെയും ഡിജോയുടെയും നര്‍മ്മം കലര്‍ന്ന സംഭാഷണവും സിനിമയില്‍ നിന്നുള്ള കുറച്ച് ഭാഗങ്ങളുമാണ് പ്രമോയിലുള്ളത്. മഞ്ജു പിള്ള നിവിന്റെ അമ്മയായും ധ്യാന്‍ ശ്രീനിവാസന്‍ സുഹൃത്ത് ആയും ചിത്രത്തില്‍ വേഷമിടും. അനശ്വര രാജന്‍ ആണ് ചിത്രത്തില്‍ നായിക.

അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്ന സൂചനയാണ് വിഡിയോ നല്‍കുന്നത്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.

Read more

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്.