കുചേല വൃത്തത്തിലെ രണ്ട് വരികള്‍ പാടണം എന്ന് പറഞ്ഞാണ് കാവ്യ വന്നത്; വേദിയില്‍ കാവ്യയ്ക്ക് 'പണി' കൊടുത്ത് ദിലീപ്, വീഡിയോ

സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ അഥിതിയായി എത്തി ദിലീപും കാവ്യ മാധവനും. ശബരി സെന്‍ട്രല്‍ വാര്‍ഷികാഘോഷത്തിലാണ് താര ദമ്പതികളായ ദിലീപും കാവ്യ മാധവനും അതിഥികളായി എത്തിയത്. ആശംസ പ്രശംഗത്തിനിടെ കാവ്യയ്ക്ക് രസകരമായൊരു ‘പണി’യും കൊടുത്താണ് ദിലീപ് സംസാരം അവസാനിപ്പിച്ചത്.

കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണ്. അതുകൊണ്ട് ഞാന്‍ അധികം നീട്ടുന്നില്ല എന്നാണ് പ്രസംഗത്തിനൊടുവില്‍ ദിലീപ് പറഞ്ഞത്. എന്നാല്‍ ട്രോള്‍ ആകുന്നതു കൊണ്ടാണ് താനിപ്പോള്‍ സംസാരിക്കാത്തത് എന്നാണ് കാവ്യ പറഞ്ഞത്.

ദിലീപിന്റെ വാക്കുകള്‍:

കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഇങ്ങനെ വലിയൊരു വേദിയില്‍ നിന്നു സംസാരിക്കുന്നത്. ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളുമൊക്കെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ അതിനെക്കുറിച്ചൊന്നും എനിക്ക് ഇവിടെ സംസാരിക്കാനുള്ള അവകാശമില്ല. അതുകൊണ്ട് അതിനെക്കുറിച്ച് പിന്നീടൊരിക്കല്‍ എന്റെ പ്രിയപ്പെട്ടവരോട് സംസാരിക്കുന്നതാണ്.

നമുക്കൊരിക്കലും തിരിച്ചു പിടിക്കാന്‍ പറ്റാത്തതാണ് ബാല്യകാലം. ഇന്ന് ഈ കൊച്ചുകുട്ടികളുടെ കലാവിരുന്ന് കാണുമ്പോള്‍ നമ്മുടെ പഴയകാലത്തെക്കുറിച്ച് ഓര്‍ത്തുപോകും. കോവിഡ് കാരണം രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നതെന്ന് അധ്യാപകര്‍ പറയുകയുണ്ടായി. അതിലൊരു നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്.

ഞാന്‍ ഒരുപാട് സംസാരിച്ച് ബോര്‍ അടിപ്പിക്കുന്നില്ല, കാരണം ഒരുപാട് കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികള്‍ നടക്കാനുണ്ട്. ഇതിനു ശേഷം കാവ്യയ്ക്ക് സംസാരിക്കണം. കാവ്യയാണെങ്കില്‍ ഒരുപാട് സംസാരിക്കണം, പാട്ട് പാടണം എന്നൊക്കെ പറഞ്ഞാണ് വന്നത്. ഇവിടെ സര്‍ കുചേല വൃത്തത്തിലെ രണ്ടു വരികള്‍ പാടിയപ്പോള്‍ ശോ ഞാനത് പാടാന്‍ ഉദ്ദേശിച്ചതാണ് എന്നൊക്കെ പറഞ്ഞ് ആവേശത്തില്‍ ഇരിക്കുകയാണ് കക്ഷി. അപ്പൊ കാവ്യയും രണ്ടു വാക്കുകള്‍ സംസാരിക്കുന്നതാണ്.

Latest Stories

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം