ഫുള്‍ ഓണ്‍ മോഡില്‍ തമന്ന, ഒപ്പം ദിലീപും; 'ബാന്ദ്ര'യിലെ റൊമാന്റിക് സോംഗ് 'വാര്‍മേഘമേ' ട്രെന്‍ഡിംഗ്

‘രെക്ക രെക്ക’ എന്ന ഹിറ്റ് ഗാനത്തിന് പിന്നാലെ ‘ബാന്ദ്ര’യിലെ റൊമാന്റിക് ഗാനം ‘വാര്‍മേഘമേ’ ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ആറാമതായി തുടരുകയാണ്. ശ്വേത മോഹനും കപില്‍ കപിലനും ആലപിച്ച ഗാനത്തിന് സംഗീതം ഒരുക്കിയത് സാം സി.എസ് ആണ്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍.

തമന്നയും ദിലീപും ഒന്നിച്ചുള്ള കോമ്പിനേഷന്‍ ആണ് ഗാനത്തിന്റെ ഹൈലൈറ്റ്. ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ലുക്കില്‍ ഫൈറ്റും ഡാന്‍സും അടക്കമുള്ള സിനിമയുമായി ദിലീപ് എത്തുന്നത്. ‘രാമലീല’എന്ന ചിത്രത്തിന് ശേഷം ദിലീപ്-അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ വരുന്ന ചിത്രമാണ് ബാന്ദ്ര.

പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് ബാന്ദ്രയുടെ മറ്റൊരു പ്രത്യേകത. ദിനോ മോറിയ, ലെന, രാജ്വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവര്‍ ബാന്ദ്രയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അന്‍ബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സാം സി.എസ് ആണ് സംഗീതം. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – സുബാഷ് കരുണ്‍.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍