'മാസ്റ്റര്‍' കാണാനെത്തി ദിലീപും; തിയേറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

വിജയ് ചിത്രം “മാസ്റ്റര്‍” റിലീസ് ആദ്യ ദിനം ആഘോഷമാക്കിയിരിക്കുകയാണ് പ്രേക്ഷകര്‍. ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ രാവിലെ ഒമ്പത് മണി മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്. റിലീസ് ദിവസം തന്നെ മാസ്റ്റര്‍ കാണാന്‍ എത്തിയിരിക്കുകയാണ് നടന്‍ ദിലീപ്. ചാലക്കുടിയിലെ തിയേറ്ററില്‍ ദിലീപ് എത്തിയ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ അംഗങ്ങള്‍ക്കൊപ്പമാണ് ദിലീപ് സ്‌ക്രീനിങ്ങിനെത്തിയത്. ഈ സങ്കടകാലത്ത് തിയേറ്റര്‍ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ സിനിമയാണ് മാസ്റ്റര്‍ എന്ന് സിനിമാ സംഘടന ഫിയോക്കിന്റെ ചെയര്‍മാന്‍ കൂടിയായ ദിലീപ് ഇന്നലെ പറഞ്ഞിരുന്നു. ഇത്രയും നാള്‍ നമ്മളൊക്കെ സങ്കടത്തിലായിരുന്നു, ഇനി ആഘോഷത്തിന്റെ കാലമാണ് എന്നും ദിലീപ് പറഞ്ഞു.

മാസ്റ്ററിന് ആശംസകള്‍ അറിയിച്ചും താരം രംഗത്തെത്തി. “”മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്,ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തിയേറ്ററുകളില്‍ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.””

“”അതിനു തുടക്കം കുറിച്ച ദളപതി വിജയ്‌യുടെ “മാസ്റ്ററിന്” എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്നീഷ്യന്‍സും കുടുംബത്തോടൊപ്പം തിയേറ്ററുകളില്‍ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് ഒരാവേശമേകാന്‍”” എന്നാണ് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Latest Stories

നിരവധി പരാതികള്‍, വനം ഭേദഗതി ബില്ല് ഉടന്‍ അവതരിപ്പിക്കില്ല; തീരുമാനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം

വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ