'സാന്റാ ഇന്റര്‍നാഷണല്‍ ആയിരിക്കും, എന്നാല്‍ നിന്റെ ആഗ്രഹങ്ങള്‍ ലോക്കല്‍ മതി'; മൈ സാന്റാ ട്രെയിലര്‍

ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന “മൈ സാന്റാ” റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വളരെ രസകരമായിട്ടാണ് ട്രെയിലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ക്രിസ്മസിന് കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയി ആസ്വദിക്കാന്‍ കഴിയുന്ന ഒരു നല്ല ചിത്രമായിരിക്കും ഇതെന്ന ഉറപ്പാണ് ട്രെയിലര്‍ നല്‍കുന്നത്. സാന്റായും ഒരു കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് മൈ സാന്റാ.

സണ്ണി വെയ്ന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ്കുമാര്‍, ശശാങ്കന്‍, ധീരജ് രത്നം, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനുശ്രീയാണ് ചിത്രത്തിസെ നായിക. ചിത്രത്തിലെ ദിലീപിന്റെ ലുക്കുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

പുതിയ ചിന്തയുമായി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം

ഫഹദിനും നസ്രിയയ്ക്കും വേണ്ടി നെഞ്ചുംവിരിച്ച് മലയാളത്തിന്റെ പ്രിയ താരം; അഡ്വ കൃഷ്ണരാജ് കണ്ടം വഴി ഓടിയെന്ന് സോഷ്യല്‍ മീഡിയ

"ആർക്കും അറിയാത്ത ഒരു രോഗം എനിക്കുണ്ട്, അതിന് ചികിത്സയില്ല": എമിലിയാനോ മാർട്ടിനെസ്സ്

മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കിയില്ല; സംവിധായകനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം; തോമസ് കെ തോമസിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

ഉദ്ദവോ ഷിന്‍ഡേയോ? ആരെ തള്ളും ആരെ കൊളളും മറാത്താഭൂമി; താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; ദീപശിഖ തെളിയിച്ച് പിആര്‍ ശ്രീജേഷ്

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍

അത്യാവശ്യമായി ഒന്‍പത് ലക്ഷം വേണം; ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് മനാഫ്