'മിന്നല്‍ മുരളി'ക്ക് ശേഷം വീണ്ടുമൊരു ലോക്കല്‍ സൂപ്പര്‍ ഹീറോ; എന്താകും ദിലീപിന്റെ 'പറക്കും പപ്പന്‍'?

‘മിന്നല്‍ മുരളി’ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടുമൊരു സൂപ്പര്‍ ഹീറോ വരുന്നു. ദിലീപിന്റെ ‘പറക്കും പപ്പന്‍’ ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് പുറത്തു വന്നിരിക്കുന്നത്. ‘ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. വിയാന്‍ വിഷ്ണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് പറക്കും പപ്പന്‍.

നേരത്തെ രാമചന്ദ്രന്‍ ബാബുവിന്റെ പ്രഫസര്‍ ഡിങ്കന്‍ എന്ന ചിത്രവും ദിലീപിന്റേതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനായ രാമചന്ദ്ര ബാബു അന്തരിച്ചതോടെ സിനിമ നിന്നു പോവുകയായിരുന്നു. അതേസമയം, അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’ ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്.

തെന്നിന്ത്യന്‍ താരം തമന്ന ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമ കൂടിയാണിത്. ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ എന്ന ചിത്രമാണ് ദിലീപിന്റെതായി റിലീസിനൊരുങ്ങുന്നത്. റാഫിയാണ് സംവിധായകന്‍.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം