തൊണ്ണൂറുകാരനായി ദിലീപ്, ഭാര്യയായി ഉര്‍വശി; വലിയ താരനിരയുടെ അകമ്പടിയോടെ 'കേശു ഈ വീടിന്റെ നാഥന്‍'

ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടിന്റെ “കേശു ഈ വീടിന്റെ നാഥന്‍” എന്ന ചിത്രം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആംരഭിച്ചിരുന്നു. വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തൊണ്ണൂറുകാരനായി ദിലീപ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉര്‍വശിയാണ് ദിലീപിന്റെ ഭാര്യ വേഷത്തില്‍ എത്തുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ഇരുവരുടെയും മക്കളായി അഭിനയിക്കുന്നു.

“തൊണ്ടിമുതലും ദൃക്സാക്ഷിയും” എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ സജീവ് പാഴൂരാണ് “കേശു ഈ വീടിന്റെ നാഥന്റെ” തിരക്കഥാകൃത്ത്. സിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അര്‍ജുന്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായര്‍, വത്സല മേനോന്‍, അശതി തുടങ്ങിയ വന്‍താരനിര ചിത്രത്തിലണിനിരക്കുന്നു.

നാദ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെ സംഗീതം പകരുന്നു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന