ദിലീപ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വിനീത്; തെന്നിന്ത്യന്‍ താരസുന്ദരി നായികയാകും

ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനൊരുങ്ങി വിനീത് കുമാര്‍. ദിലീപിന്റെ 149-ാം ചിത്രം വിനീത് സംവിധാനം ചെയ്യും. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. മാവേലിക്കരയിലെ ചെട്ടികുളങ്ങരയിലായിരിക്കും ദിലീപ്-വിനീത് കുമാര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ബാന്ദ്ര’യ്ക്ക് പിന്നാലെ ദിലീപ് അഭിനയിക്കാന്‍ ഒരുങ്ങുന്ന ചിത്രമാണിത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയില്‍ തമന്നയാണ് ദിലീപിന്റെ നായികയായി എത്തുന്നത്. വിനീത് ഒരുക്കുന്ന ചിത്രത്തില്‍ മറ്റൊരു തെന്നിന്ത്യന്‍ താരം നായികയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജേഷ് രാഘവന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സനു താഹിറാണ് ഛായാഗ്രഹണം. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മിഥുന്‍ മുകുന്ദനാണ്. ഷിബു ചക്രവര്‍ത്തിയും വിനായക് ശശികുമാറും ചേര്‍ന്നാണ് ദിലീപ് നായകനാകുന്ന ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്

Read more

ദീപു ജോസഫാണ് എഡിറ്റര്‍, റോഷന്‍ ചിറ്റൂര്‍ പ്രൊജക്ട് ഹെഡ്. സമീറ സനീഷ് വസ്ത്രാലങ്കാരവും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍ നിര്‍വ്വഹിക്കും. അതേസമയം, ‘വോയിസ് ഓഫ് സത്യനാഥന്‍’ എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.