ഇതാണ് പ്രിന്‍സിന്റെ കുടുംബം; ഒന്നിച്ചെത്തി ദിലീപും ധ്യാനും, 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' ഫസ്റ്റ് ലുക്ക്

ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മ്മാണത്തില്‍ ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് നടന്റെ 150-ാം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്.

ഒരു ഫാമിലി എന്റര്‍ടെയ്‌നറായാണ് സിനിമ എത്തുക എന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചനകള്‍. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്.

ദിലീപിനൊപ്പം സിദ്ദിഖ്, ബിന്ദു പണിക്കര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഷാരിസ് മുഹമ്മദ് ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം രെണദിവ, എഡിറ്റിങ് സാഗര്‍ ദാസ്, സംഗീതം സനല്‍ ദേവ്.

Read more