ദിലീപ് നായകനായ ‘പവി കെയര്‍ടേക്കര്‍’ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍. ഫസ്റ്റ് ഹാഫിനെ പുകഴ്ത്തിയാണ് പ്രേക്ഷകര്‍ അഭിപ്രായം പങ്കുവയ്ക്കുന്നത്. ദിലീപിന്റെ അഭിനയത്തിനും കോമഡിക്കും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മോളിവുഡിന്റെ ഈ സുവര്‍ണ കാലഘട്ടത്തില്‍ പവി കെയര്‍ടേക്കര്‍ സിനിമയും ശോഭിക്കും എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിക്കൊണ്ടിരിക്കുന്ന അഭിപ്രായങ്ങളില്‍ നിന്നുള്ള സൂചനകള്‍. ”പോസ്റ്റ് കോവിഡില്‍ ദിലീപിന്റെ ഏറ്റവും നല്ല പെര്‍ഫോന്‍സ്. മികച്ച ഫസ്റ്റ് ഹാഫ്” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
”എന്‍ഗേജിങ് ആയ ഫസ്റ്റ് ഹാഫ്. കോമഡികള്‍ മികച്ചതായി. ദിലീപിന് കൈയ്യടി” എന്നാണ് ഒരു പ്രേക്ഷകന്റെ എക്‌സ് പോസ്റ്റ്. എന്നാല്‍ സിനിമയ്ക്ക് നെഗറ്റീവ് പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ”ഫസ്റ്റ് ഹാഫ് ആവറേജ്. ഇടയ്ക്കുള്ള കുറേ കോമഡികള്‍ കിടു ആയി വര്‍ക്ക് ചെയ്തു.”
#PaviCareTaker – Engaging First Half❤️. Comedies Works Well👌. Dileep 👏👍 pic.twitter.com/tpAESm4efT
— FDFS Reviews (@FDFS_Reviews) April 26, 2024
”ചിലത് ബോര്‍ ആയി. ലവ് ട്രാക്ക് മുതല്‍ മികച്ചതായി” എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, വിനീത് കുമാറിന്റെ സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
1st half abve avg 👍
Idayk Kure comedies kidu ai work..chilath bore
Love track muthal good#pavicaretaker #dileep pic.twitter.com/9L6lgDJivI— SHK (@ItsmeShk) April 26, 2024
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍. ദിലീപിനൊപ്പം ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ എന്നീ അഞ്ച് പുതുമുഖങ്ങളാണ് നായികമാരായി എത്തിയത്.
Good First Half
Comedies are Working So Far❤️🙌🏻#PaviCareTaker pic.twitter.com/m1AaKlyvzg— Bazil Vbm♻ (@BAZILVBM) April 26, 2024
ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ്, അഭിഷേക് ജോസഫ്, മാസ്റ്റര്‍ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കര്‍, ഷാഹി കബീര്‍, ജിനു ബെന്‍ തുടങ്ങിയ ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. രാജേഷ് രാഘവനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്.
Mollywood Streak will Continue
Through D as well 👏🏾🔥
Good 1st half reports #PaviCareTaker pic.twitter.com/shCrqoH6j0— Reel_Mantra (@master_bruce02) April 26, 2024
സനു താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് അനൂപ് പത്മനാഭന്‍, കെ. പി വ്യാസന്‍, എഡിറ്റര്‍ -ദീപു ജോസഫ്, പ്രൊജക്റ്റ് ഹെഡ് റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ നിമേഷ് എം താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ രാജന്‍, കോസ്റ്റ്യൂം സഖി എല്‍സ, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പി. ആര്‍. ഒ എ. എസ്. ദിനേശ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, ഡിസൈന്‍സ് യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സുജിത് ഗോവിന്ദന്‍, കണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പെറ്റ് മീഡിയ.