ദിലീപ്-റാഫി കോമ്പോയില്‍ എത്തിയ ‘വോയിസ് ഓഫ് സത്യനാഥന്‍’ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍. ജനപ്രിയ നായകന്‍ തിരിച്ചെത്തി എന്നാണ് സിനിമ കണ്ട ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നാണ് മറ്റ് ചിലരുടെ വാക്കുകള്‍.
”ജനപ്രിയ നായകന്‍ തിരിച്ചെത്തി. ആദ്യ പകുതിയേക്കാള്‍ മികച്ചത് രണ്ടാം പകുതി” എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ”ആദ്യ പകുതി കൊള്ളാം. നന്നായി പോകുന്നു. രസകരമായ നിമിഷങ്ങളുണ്ട്, പ്രത്യേകിച്ച് ദിലീപിന്റെയും സിദ്ദിഖിന്റെയും” എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.
”പടം കൊള്ളാം. ..ഇഷ്ടപ്പെട്ടു… ദിലീപ്. ..ജോജു ജോര്‍ജ് …സിദ്ധിക്ക്… ഇവരുടെ പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ്…. ഇതില്‍ തന്നെ ജോജു ജോര്‍ജ് ഒരു രക്ഷയില്ല… പുള്ളിയുടെ ട്രാക്ക് സിനിമയ്ക്ക് നല്ല അഡ്വാന്റേജ് ആയി വന്നിട്ടുണ്ട്. ഫാമിലിക്ക് ധൈര്യമായി കേറി കാണാവുന്ന എന്റര്‍ടെയ്‌നര്‍ സംഭവം തന്നെയാണ് വോയ്സ് ഓഫ് സത്യനാഥന്‍…”
”2010ന് ശേഷമുള്ള സ്ഥിരം ദിലീപ് കോമഡി എന്റര്‍ടെയ്‌നറുകളുടെ രീതിയില്‍ തന്നെയുള്ള സിനിമയില്‍ വലിയ രീതിക്കുള്ള ലോജിക്കല്‍ സംഭവങ്ങളോ ട്വിസ്റ്റുകളോ ഒന്നുമില്ല എങ്കിലും എന്‍ജോയ് ചെയ്ത് രണ്ടരമണിക്കൂര്‍ ആസ്വദിക്കാനുള്ള ഐറ്റം ഉണ്ട്”എന്നാണ് ചില പൊസിറ്റീവ് അഭിപ്രായങ്ങള്‍.
”റാഫിയില്‍ നിന്നുള്ള ഒരു മാന്യമായ സിനിമ, ദിലീപ് നന്നായിരുന്നു, ജോജു വളരെ മികച്ചതായി, സിദ്ദിഖ് കൊള്ളാം, വീണ ഒരു വ്യത്യസ്ത പെര്‍ഫോമന്‍സ്. ഒറ്റത്തവണ മാത്രം കാണാന്‍ പറ്റുന്ന സിനിമ. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും. ടെക്‌നിക്കല്‍ വശം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു” എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.
”ഇതിനാണോ മഴ എന്ന് പറഞ്ഞ് റിലീസ് മാറ്റിവച്ചത്.. ഇത് മഴയത്ത് ഇറക്കിയാലും, വെയിലത്തു ഇറക്കിയാലും, മഞ്ഞതു ഇറക്കിയാലും കൊല വധം തന്നെ. തീര്‍ത്തും നിരാശ” എന്നാണ് മറ്റൊരു പ്രതികരണം. അതേസമയം, മൂന്ന് വര്‍ഷത്തിന് ശേഷം തിയേറ്ററില്‍ എത്തുന്ന ദിലീപ് ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍.