പൊട്ടിച്ചിരിപ്പിക്കാന്‍ ദിലീപ്-റാഫി കോംമ്പോ; 'വോയ്‌സ് ഓഫ് സത്യനാഥന്‍' ചിത്രീകരണം പൂര്‍ത്തിയായി

ദിലീപ്-റാഫി കോംമ്പോയില്‍ എത്തുന്ന ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 70 ദിവസങ്ങള്‍ നീണ്ട ചിത്രീകരണം മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായാണ് പൂര്‍ത്തിയാക്കിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്.

ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ്, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി. നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

കൂടാതെ നടി അനുശ്രീയും അതിഥി താരമായി എത്തുന്നുണ്ട്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും റാഫി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

റോഷിത് ലാല്‍, പ്രിജിന്‍ ജെ.പി എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ജിതിന്‍ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം-ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, കല സംവിധാനം-എം ബാവ.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്-റോണക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ്-സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍-മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍-ഷിജോ ഡൊമനിക് & റോബിന്‍ അഗസ്റ്റിന്‍, പി.ആര്‍.ഒ-പി.ശിവപ്രസാദ്, സ്റ്റില്‍സ്-ഷാലു പേയാട്, ഡിസൈന്‍-ടെന്‍ പോയിന്റ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി