ടിനു പാപ്പച്ചനൊപ്പം പുതിയ ചിത്രം, നിര്‍മ്മാണം ദിലീപ് തന്നെ

താനും ടിനു പാപ്പച്ചനും ചേര്‍ന്ന് ഒരു ചിത്രം ഒരുക്കുന്നുവെന്ന് ദിലീപ്. കുറച്ചുനാളുകളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയായാണ് നടന്‍ ഇങ്ങനെ വെളിപ്പെടുത്തിയത്.

‘ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. സിനിമയുടെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കയാണ്’, എന്നാണ് ദിലീപ് പറഞ്ഞത്. തട്ടാശ്ശേരി കൂട്ടം എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ദിലീപിന്റെ പ്രതികരണം. അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് ആണ് നിര്‍മ്മിക്കുന്നത്.

നിലവില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബാന്ദ്രയുടെ ചിത്രീകരണത്തിലാണ് ദിലീപ്. രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി- ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് നായികയായി എത്തുന്നത്.

‘വോയിസ് ഓഫ് സത്യനാഥന്‍’ എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Read more

2018ല്‍ പ്രദര്‍ശനത്തിനെത്തിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. ആന്റണി വര്‍ഗീസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രമാണ് ടിനു പാപ്പച്ചന്റെ പുതിയ ചിത്രം.