ദൃശ്യത്തെ പിന്‍തള്ളി ദിലീപിന്റെ രാമലീല; മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ ചിത്രം

മലയാളം ബോക്‌സ് ഓഫീസില്‍ ചരിത്ര നേട്ടവുമായി ദിലീപ് ചിത്രം രാമലീല. റിലീസായി 100 ദിവസത്തോട് അടുക്കുന്ന ചിത്രം ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. അരുണ്‍ ഗോപിയുടെ ആദ്യ സംവിധാന സംരംഭമായ ചിത്രം നിര്‍മ്മിച്ചത് ടോമിച്ചന്‍ മുകളുപാടമാണ്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചത് രാമലീല ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് 80 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ്. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം നേടിയ 75 കോടി രൂപ കളക്ഷന്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ ദിലീപ് ചിത്രം മറികടന്നിരിക്കുന്നത്.

മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ റെക്കോര്‍ഡ് ടോമിച്ചന്‍ മുകളുപാടം തന്നെ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം പുലമുരുകനാണ്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു കുറേക്കാലങ്ങളായി നിലനിന്നിരുന്നത്. ഇതാണ് ഇപ്പോള്‍ ദിലീപ് ചിത്രം മറികടന്നിരിക്കുന്നത്. ആഗോള ബോക്‌സ്ഓഫീസില്‍നിന്ന് 152 കോടി രൂപയാണ് പുലിമുരുകന്‍ നേടിയത്. ഈ റെക്കോര്‍ഡ് ഇതുവരെ മറ്റൊരു സിനിമയും തകര്‍ത്തിട്ടില്ല.

ദിലീപ്, പ്രയാഗാ മാര്‍ട്ടിന്‍, രാധികാ ശരത്ത്കുമാര്‍, മുകേഷ്, സിദ്ധിഖ് തുടങ്ങിയവരാണ് രാമലീലയിലെ അഭിനേതാക്കള്‍. സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം