ന്യുമോണിയ പിടികൂടിയതോടെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റി, നാലാഴ്ചയായി ആശുപത്രിയില്‍; സിദ്ദിഖിന് സംഭവിച്ചത്...

ഹിറ്റ്‌മേക്കര്‍ ആയ പ്രിയ സംവിധായകന്‍ സിദ്ദിഖ് വിട പറഞ്ഞിരിക്കുകയാണ്. ജൂലൈ 10ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ദിഖിന് ന്യുമോണിയ പിടികൂടിയതോടെയാണ് കാര്യങ്ങള്‍ വഷളായത്. 4 ആഴ്ചയോളം ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു സംവിധായകന്‍.

നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ആയിരുന്നു രോഗം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനിരിക്കെയാണ് സിദ്ദിഖിന് ന്യുമോണിയ പിടികൂടിയത്. ഇതോടെ ശ്വാസകോശത്തിന്റെയും കരളിന്റെയും പ്രവര്‍ത്തനം താളംതെറ്റി. തുടര്‍ന്ന് ഐസിയുവില്‍ വെന്റിലേറ്റില്‍ പ്രവേശിപ്പിച്ചു.

വിദഗ്ധ ചികിത്സയെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെടുകയും വെന്റിലേറ്റര്‍ നീക്കി റിക്കവറി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ വീണ്ടും തുടങ്ങി. മകളുടെ കരള്‍ ആണ് മാറ്റിവയ്ക്കാനിരുന്നത്.

ഇതിനിടയില്‍ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചു. തുടര്‍ന്ന് ഞായറാഴ്ച രാത്രി മുതല്‍ കാര്‍ഡിയോളജി ഐസിയുവില്‍ വെന്റിലേറ്റര്‍ പിന്തുണയോടെ ചികിത്സ നല്‍കി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പൂര്‍ണമായി താളംതെറ്റിയതോടെ ജീവന്‍ രക്ഷാ ഉപകരണമായ എക്‌മോ ഘടിപ്പിച്ചു.

ഡയാലിസിസും തുടര്‍ന്നിരുന്നു. എന്നാല്‍ സിദ്ദിഖിനെ ജീവിതത്തിലേക്ക് മടക്കി എത്തിക്കാനായില്ല. ബന്ധുക്കളുടെ അനുവാദത്തോടെയാണ് എക്‌മോ നീക്കി. ഇന്നലെ രാത്രി 9.10ന് മരണം സ്ഥിരീകരിച്ചു.

സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് ആറു മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും ഖബറടക്കം. രാവിലെ ഒമ്പതു മണി മുതല്‍ എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ