മാറ്റി നിര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അതൊരു തെറ്റായ പ്രവണത; പുരസ്‌കാര നിര്‍ണ്ണയത്തില്‍ സംഭവിച്ചതെന്തെന്ന് അറിയില്ലെന്ന് ഹോമിന്റെ സംവിധായകന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നിന്ന് ഹോം സിനിമയെ മാറ്റിനിര്‍ത്തിയെന്ന തോന്നലുണ്ടെന്ന് സംവിധായകന്‍ റോജിന്‍ തോമസ്. മികച്ച നടനുള്‍പ്പെടെയുള്ള പുരസ്‌കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും റോജിന്‍ തോമസ് റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

പ്രേക്ഷകരുടെ പ്രതികരണം വച്ച് നോക്കുമ്പോള്‍ ഹോം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് തോന്നിയിരുന്നുവെന്നും പക്ഷേ ഇത് ചിലപ്പോള്‍ സംവിധായകന്റെ തോന്നല്‍ മാത്രമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ സിനിമകള്‍ അവാര്‍ഡില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അതൊരു തെറ്റായ പ്രവണതയാണ്. തന്റെ സിനിമയെന്നത് മാത്രമല്ല. എല്ലാ സിനിമകളും കുറെ പേരുടെ അധ്വാനമാണ്. പുരസ്‌കാരനിര്‍ണയത്തില്‍ ജനപ്രിയ സിനിമ എന്ന കാറ്റഗറി പുനര്‍ആലോചിക്കേണ്ടതാണെന്നും എന്നാല്‍ തന്റെ പ്രസ്താവന ഇത്തവണ പുരസ്‌കാരം നേടിയ ഹൃദയത്തെ കുറ്റപ്പെടുത്തിയത് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മക്കളുമായി ആശയവിനിമയം നടത്താന്‍ വിസ്മയകരമായ നൂതന സാങ്കേതികവിദ്യകളെ മനസിലാക്കാന്‍ ശ്രമിക്കുന്ന ഒലിവര്‍ ട്വിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന സിനിമ സമകാലിക സമൂഹത്തില്‍ കണ്ടു പരിചയിച്ച സാമൂഹ്യ പ്രസക്തമായ കഥ പറയുന്ന കുടുംബ ചിത്രമാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം