"മോഹന്‍ലാല്‍ എല്ലാവരോടും വളരെ സ്‌നേഹത്തോടെ പെരുമാറുന്ന വ്യക്തി, അതിന് വിപരീതമായി ഒന്നു രണ്ട് തവണ കണ്ടു"

മോഹന്‍ലാലിനൊപ്പമുള്ള ഒരു അപൂര്‍വ്വ അനുഭവം പങ്കുവെച്ച്് സംവിധായകനും ഛായാഗ്രാഹകനുമായ ഇസ്മയില്‍ ഹസന്‍. ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും മോഹന്‍ലാല്‍ എല്ലാവരോടും വളരെ സൗഹാര്‍ദ്ദത്തോടെ പെരുമാറുന്ന വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഒന്ന് രണ്ട് അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ അതിശയിച്ച് പോയെന്നും മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്മായില്‍ ഹസ്സന്‍ പറഞ്ഞു.

വിഷ്ണുലോകം എന്ന സിനിമയ്ക്കിടെയാണ് മോഹന്‍ലാലിനോട് സൗഹൃദത്തിലാകുന്നത്. അതിന് ശേഷം ഉള്ളടക്കം, മാന്ത്രികം എന്നീ ചിത്രങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഉള്ളടക്കത്തിന്റെ സെറ്റില്‍ വെച്ചാണ് അനുഭവങ്ങള്‍ ഉണ്ടാകുന്നത്.

‘ലാലേട്ടന് സ്വാതിക മനസ്സാണ്. നന്മ, ദയ തുടങ്ങിയവ. ഞാന്‍ കാരണം മറ്റൊരാള്‍ വേദനിക്കരുതെന്ന് അദ്ദേഹത്തിനുണ്ട്. ഛെ എന്ന് പറഞ്ഞ് പോലും കണ്ടിട്ടില്ല. അതേ ലാലേട്ടന്‍ ഉള്ളടക്കം സിനിമയില്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫീമെയ്ല്‍ ആര്‍ട്ടിസ്റ്റിനെ കാണാന്‍ വന്നവരില്‍ ഒരു സുമുഖന്‍ അറിയാതെ തട്ടുന്ന പോലെ ദേഹത്ത് തട്ടിയപ്പോള്‍ അവനെ പിടിച്ച് ചൂടാവുന്നത് കണ്ടു’. ഇസ്മയില്‍ ഹസന്‍ പറഞ്ഞു.

ഒരിക്കലും കണ്ടിട്ടില്ലാത്ത മോഹന്‍ലാലിന്റെ മുഖമായിരുന്നു അന്ന് കണ്ടത്. നമ്മുടെ കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചെന്നും ഇസ്മയില്‍ ഹസന്‍ പറഞ്ഞു. ലാലേട്ടന്റെ നന്മ പെരുമാറ്റത്തില്‍ തന്നെയുണ്ടാകും. അദ്ദേഹത്തോട് ഇഷ്ടം തോന്നുകയല്ലാതെ ദേഷ്യം തോന്നില്ലെന്നും ഇസ്മയില്‍ ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്

നായകനല്ല, 'വില്ലന്‍' ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി 'രാമായണ'യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്

BGT 2024-25: 'ഞാനതില്‍ വിജയിച്ചു'; ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോന്‍സ്റ്റാസ്