ധാര്‍ഷ്ട്യ മനോഭാവം, പ്രതികാരം തീര്‍ക്കുന്നു; ഷാജി എന്‍. കരുണിന് എതിരെ സംവിധായിക

കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ തന്നോട് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി സംവിധായിക മിനി ഐജി. വൈരാഗ്യം തീര്‍ക്കാനായി തന്റെ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുന്നെന്ന് മിനി ആരോപിച്ചു. കെഎസ്എഫ്ഡിസി വനിതകളുടെ സംവിധാനത്തിനുള്ള പദ്ധതി പ്രകാരം ആദ്യം നിര്‍മ്മിച്ച ചിത്രം ‘ നിഷിധോ’ അല്ലെന്നും തന്റെ സിനിമ ‘ഡിവോഴ്സ്’ ആണെന്നും മിനി ഐജി അവകാശപ്പെട്ടു. 2019ല്‍ നിര്‍മ്മിച്ച തന്റെ ചിത്രം 2020ല്‍ സെന്‍സര്‍ ചെയ്തതാണ്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഈ സിനിമ റിലീസ് ചെയ്തില്ലെന്നും അവര്‍ പറഞ്ഞു.

റിലീസ് അനന്തമായി നീളുന്നത് അന്നത്തെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അദ്ദേഹം കെഎസ്എഫ്ഡിസി എംഡിയെ വിളിച്ച് എത്രയും വേഗം റിലീസ് ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നിട്ടും നടന്നില്ല’- മിനി പറഞ്ഞു.

‘ഇതിന്റെ പ്രതികാരമായാണ് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ മറ്റൊരു ചിത്രമാണ് വനിതാ ശാക്തീകരണ പദ്ധതി പ്രകാരം നിര്‍മ്മിച്ച ആദ്യ സിനിമയെന്ന് നുണ പ്രചരിപ്പിക്കുന്നത്. റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാജി എന്‍ കരുണിനെ നേരിട്ട് കണ്ടിരുന്നു. അപ്പോള്‍ വളരെ ധാര്‍ഷ്ട്യ സ്വഭാവത്തിലാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കാലു പിടിക്കാത്തതുകൊണ്ടാകണം ‘നിഷിധോ’ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചത്.’- മിനി പറഞ്ഞു.

‘നിഷിധോ’ പല ഫെസ്റ്റിവലുകളിലും പോയ ചിത്രമാണെന്നും അങ്ങനെയൊരു സ്വീകാര്യത കെഎസ്എഫ്ഡിസിയുടെ പ്രോജക്ടിന് ലഭിക്കാന്‍ വേണ്ടിയാണ് അത് ആദ്യം റിലീസ് ചെയ്യുന്നത് എന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു’- മിനി പറഞ്ഞു.

ഒന്നരയാഴ്ച കൊണ്ട് സിനിമ ചെയ്തില്ലെങ്കില്‍ ഫണ്ട് ലാപ്സ് ആയി പോകുമെന്ന് പറഞ്ഞതുകൊണ്ട് കോവിഡിന്റെ സമയത്ത് ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ചിത്രം തീര്‍ത്തത്. എന്നിട്ട് അംഗീകാരം ലഭിക്കാതെ പോകുമ്പോള്‍ സങ്കടമുണ്ടെന്നും മിനി പറയുന്നു.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം