സിനിമയെ ഡീഗ്രേഡ് ചെയ്യാനായി മനപൂര്‍വ്വം വ്യാജ റിവ്യൂകള്‍ എഴുതുന്നവര്‍ക്കെതിരെ പ്രതികരിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വ്‌ളോഗര്‍ ആയ ചെകുത്താന്‍ ‘ലൂസിഫര്‍’, ‘പുലിമുരുകന്‍’ എന്നീ സിനിമകളെ ഡീഗ്രേഡ് ചെയ്ത് സംസാരിക്കുന്നതും, ‘റോഷാക്ക്’ ചിത്രത്തിന്റെ നെഗറ്റീവ് റിവ്യു എഴുതിയ സോഷ്യല്‍ മീഡിയ പേജുകളുടെ അഡ്മിന്‍ സംസാരിക്കുന്ന വീഡിയോയാണ് അഖില്‍ പങ്കുവച്ചിരിക്കുന്നത്.
മലയാള സിനിമയുടെ ശാപം ദാ ഇവന്മാരെ പോലെ ഉള്ളവരാണ് എന്ന കുറിപ്പോടെയാണ് അഖില്‍ മാരാരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ”മലയാള സിനിമയുടെ ശാപം ദാ ഇവന്മാരെ പോലെ ഉള്ളവരാണ്… ലൂസിഫര്‍ കണ്ടിട്ടില്ല പക്ഷേ പടം വെറും കൂറ… റോഷക്ക് കണ്ടിട്ടില്ല പക്ഷേ മമ്മൂക്ക പോര.. അതിലുപരി കല്‍പന ചേച്ചി തകര്‍ത്തിട്ടുണ്ട്… ഒന്നര മിനിറ്റിനു ശേഷം ഉറപ്പായും കേള്‍ക്കുക” എന്നാണ് അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്.
ചെകുത്താന്റെ വാക്കുകള്‍:
ലൂസിഫര്‍ പന്ന പടമാ. വെറും തറ. വെള്ളയുടുപ്പിട്ട ഒരാള്‍ കറുത്ത ഉടുപ്പിട്ട് കൂളിംഗ് ഗ്ലാസ് വെക്കുമ്പോള്‍ കയ്യടിക്കുന്നത്. ലൂസിഫര്‍ കാണുന്നില്ല. ഇത്രേം കാണിച്ചതില്‍ നിന്ന് തന്നെ മനസിലാവുമല്ലോ. അയാളുടെ ഒരു സസ്‌പെന്‍സും എന്താ സ്റ്റീഫന്‍ നമ്മള് വിചാരിച്ച ആള്‍ അല്ലെന്നോ.. കാണാത്തത് ആണെങ്കിലും അഞ്ചു മിനുറ്റില്‍ ഏറ്റവും പ്രസക്ത ഭാഗങ്ങള്‍ ഇങ്ങ് വരുമല്ലോ..
ഇപ്പോ പുലിമുരുകനിലെ സീന്‍സ്, ഇതിനകത്തെ കുറേ സീന്‍സ്.. അടിച്ചു മാറ്റിയ കുറേ ഡയലോഗ് ഒക്കെ ഇട്ടാല്‍ ഈ പടം എന്തിന് കാണുന്നേ… പിന്നെ നമ്മള്‍ അതിനകത്ത് പോയിരുന്ന് നീണ്ട മൂന്ന് മണിക്കൂര്‍ ഈ മണ്ടത്തരം കേള്‍ക്കണോ? ആ അഞ്ച് മിനുറ്റ് മണ്ടത്തരം കൊണ്ട് തന്നെ സഹിക്കാന്‍ പറ്റുന്നില്ല. ഇവിടെ കുറേ തറപ്പടങ്ങള്‍ ഹിറ്റ് ആയിട്ടുണ്ട്. പൊതുജനം എന്ന് പറയുന്നത് ഈ നാട്ടിലെ 70 ശതമാനം മണ്ടത്തരമാണ്. അവരാണ് ഈ പടങ്ങളൊക്കെ ഹിറ്റ് ആക്കുന്നത്.
റോഷാക്കിനെ കുറിച്ചുള്ള ഓഡിയോ സന്ദേശം:
ഞാന്‍ 17 ഗ്രൂപ്പുകളില്‍ അഡ്മിന്‍ ആണ്. ഞങ്ങളാണ് എന്റെ കിടുവേ, മലയാള സിനിമ വിചിത്ര ലോകം അങ്ങനെയൊക്കെ കൊണ്ടുവന്നത്. ഞങ്ങള്‍ 17 എണ്ണം മാനേജ് ചെയ്യുന്നുണ്ട്. അതിന്റെ എല്ലാം നമ്പര്‍ വേറെയാണ്. സായ് കുമാറിനെ കുറിച്ച് എഴുതാം. സിനിമയില്‍ മമ്മൂക്ക ഉണ്ട്, ഷൈന്‍ ടോം ചാക്കോയുണ്ട്. കല്‍പ്പന ചേച്ചി കൊള്ളാം. മമ്മൂട്ടിയും കല്‍പ്പന ചേച്ചിയും തമ്മിലുള്ള കോമ്പിനേഷനെ കുറിച്ച് നാളെ ഒരു പേജില്‍ എഴുതാം.