സിനിമ കാണാതെ ഡീഗ്രേഡ് ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സിനിമാ പ്രവര്‍ത്തകരില്‍ ഒരാളാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ‘ലൂസിഫര്‍’, ‘പുലിമുരുകന്‍’ എന്നീ സിനിമകള്‍ കാണാതെ ഡീഗ്രേഡ് ചെയ്ത് സംസാരിക്കുന്ന വ്‌ളോഗര്‍ ചെകുത്താന്റെ വീഡിയോ പങ്കുവച്ച് സംവിധായകന്‍ വിമര്‍ശിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു.
ചെകുത്താന്‍ മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ കണ്ടതിന് ശേഷം അഭിപ്രായം പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയെയും മമ്മൂട്ടിയെയും ക്രൂരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ചെകുത്താന്റെ അഭിപ്രായം. ഇതിനെതിരെയാണ് സംവിധായകന്‍ പ്രതികരിക്കുന്നത്.
ചെകുത്താന്റെ വാക്കുകള്‍:
റോഷാക്ക് ഞാന്‍ കണ്ടു കെട്ടോ, സിനിമ കാണാതെ പറയാന്‍ പറ്റില്ലെന്ന് ഇപ്പോ മനസിലായി കെട്ടോ.. ഞാന്‍ ഉദ്ദേശിച്ചത് പോലെയല്ല, നല്ല **@/ പടം, പന്ന പടം. കുറച്ച് സിനിമറ്റോഗ്രാഫര്‍ എന്തൊക്കെയോ കാണിച്ച് കൂട്ടിയിട്ടുണ്ട്. ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഒക്കെ കത്തി, തറ. മൊത്തത്തില്‍ കഥയൊക്കെ മനസിലായി കഴിഞ്ഞാല്‍ എന്തിനാ ഇത്ര കഷ്ടപ്പെട്ടതെന്ന് മനസിലാകുന്നില്ല. പാട്ടും അവന്റെ *** എന്തോ വലിയ കാര്യം ചെയ്‌തേക്കുന്ന പോലെയാ ചെയ്‌തേക്കുന്നേ ഭയങ്കര കഷ്ടം, അയ്യോ പരിതാപകരം.
തിരക്കഥാകൃത്തും ഡയറക്ടറും എല്ലാം കൂടി പല സൈഡീന്നും അടിച്ചു മാറ്റി കൊണ്ടുവന്ന സാധനം എങ്ങനെ ഇരിക്കും അതാണ് റോഷാക്ക്. മമ്മൂട്ടി എവിടുന്നോ അടിച്ചു മാറ്റി കൊണ്ടു വന്ന ചില കാര്യങ്ങളൊക്കെ കണ്ട് പഠിച്ചിട്ടുണ്ട്. പടം കണ്ടത് കൊണ്ട് പറയാം അത്രയും തറ പടം. വൃത്തികെട്ട പടം. ഇത് കണ്ട് ഭയങ്കര നല്ലതാണെന്ന് പറഞ്ഞ് റിവ്യു ഇട്ടവന്‍മാരൊക്കെയുണ്ട്.
പിന്നെ മമ്മൂട്ടി കിടന്ന് കഷ്ടപ്പെടുവാ, മമ്മൂട്ടിക്ക് വയ്യ. വീട്ടില്‍ എങ്ങാനും കുത്തിയിരിക്ക് കിളവാ, മമ്മൂട്ടിയൊന്നും വേണ്ട. മമ്മൂട്ടി ഒന്നും വരാതിരിക്ക് ഇങ്ങോട്ട്. നാണക്കേടാ, ഇമ്മാതിരി സ്റ്റണ്ട് സീന്‍ ഒക്കെ ചെയ്യാനായിട്ട് വരും കിളവന്‍. മമ്മൂട്ടിക്ക് ഇനി ഇതൊന്നും പറഞ്ഞിട്ടില്ല. മകന്‍ അഭിനയിക്കുന്നുണ്ടല്ലോ മറ്റേ മോഹന്‍ലാലിന്റെ ഗതികേട് ഒന്നും ഇയാള്‍ക്ക് ഇല്ലല്ലോ. മോഹന്‍ലാലിന് പിന്നെ മോനെ കൊണ്ടൊരു പ്രയോജനവുമില്ല. മോന് ഇങ്ങനെ തെണ്ടിത്തിരിഞ്ഞ് നടക്കുവാണ് അവന് ഇങ്ങനെ പണിയൊന്നും അറിയത്തില്ല.
Read more
അഖില്‍ മാരാരുടെ കുറിപ്പ്: